ടെലിവിഷന്‍ ലൈവ് അഭിമുഖത്തിനിടെ വന്‍ ഭൂചലനം ; 'കുലുങ്ങാതെ' പ്രധാനമന്ത്രി

എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ എന്നും ജസീന്ത ടിവി അവതാരകനോട് ചോദിച്ചു
ടെലിവിഷന്‍ ലൈവ് അഭിമുഖത്തിനിടെ വന്‍ ഭൂചലനം ; 'കുലുങ്ങാതെ' പ്രധാനമന്ത്രി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ വന്‍ ഭൂചലനം. രാവിലെ 8 മണിയോടെയാണ് ന്യൂസിലാന്‍ഡില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്. ഭൂചലനത്തില്‍ പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ ഉണ്ടായിരുന്ന പാര്‍ലമെന്റ് കെട്ടിടവും കുലുങ്ങി.

എന്നാല്‍ ഭൂചലനത്തില്‍ പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെ കൂളായി ജസീന്ത അഭിമുഖം തുടര്‍ന്നു. ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെക്കുകയും ചെയ്തു. ഇവിടെ നല്ലൊരു ഭൂമികുലുക്കമുണ്ടായി, എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ എന്നും ജസീന്ത ടിവി അവതാരകനോട് ചോദിച്ചു. അപകടകരമായ അവസ്ഥയില്‍ അല്ല താനെന്നും ജസീന്ത അറിയിച്ചു.

ന്യൂസിലാന്‍ഡിന്റെ പ്രധാനമേഖലകളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. ശക്തമായ കുലുക്കമാണെങ്കിലും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂസിലാന്‍ഡില്‍ വര്‍ഷത്തില്‍ 15,000 ഭൂമികുലുക്കങ്ങള്‍ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ 150 എണ്ണം വരെ മാത്രമേ ഇതുവരെ ശക്തമായ തോതില്‍ അനുഭവപ്പെട്ടിട്ടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com