കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; കവര്‍ന്നത് മൂന്നരലക്ഷത്തിലധികം ജീവനുകള്‍ 

57,88,928 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്
കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; കവര്‍ന്നത് മൂന്നരലക്ഷത്തിലധികം ജീവനുകള്‍ 

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം മൂന്നരലക്ഷം കടന്നു.യുഎസില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ കോവിഡിനിരയായി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,426 പേരാണ് ഇതുവരെ ലോകത്ത് കൊറോണവൈറസ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,928 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേര്‍ മരിച്ചതടക്കം 1,02,107 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യുഎസിനെ കൂടാതെ ബ്രസീലില്‍ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി.

രോഗബാധിതരുടെ എണ്ണത്തില്‍ 10ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്,ബ്രസീല്‍, റഷ്യ, സ്‌പെയിന്‍,യുകെ,ഇറ്റലി, ഫ്രാന്‍സ്,ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഒമ്പതാമതുള്ള തുര്‍ക്കിയും ഇന്ത്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.57 ലക്ഷം കടന്നു. ബുധനാഴ്ച  ഏഴായിരത്തിലധികംപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 181. രോഗികളുടെ എണ്ണത്തിലം മരണത്തിലും റെക്കാഡാണിത്. മരണം 4500 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രോഗികള്‍ ഏകദേശം 57,000, ഒറ്റദിവസം 105 മരണം. ഡല്‍ഹിയിലും ഗുജറാത്തിലും രോഗികള്‍ 15,000 കടന്നു. രാജ്യത്താകെ ഒറ്റദിവസം 2190 രോഗികള്‍. 24 മണിക്കൂറില്‍ 170 മരണം, 6387 രോഗികള്‍. 97 മരണം മഹാരാഷ്ട്രയില്‍. ഗുജറാത്തില്‍ 27 മരണം. ഡല്‍ഹിയില്‍ മരണം 300 കടന്നു. 792 പുതിയ രോഗികള്‍. തമിഴ്‌നാട്ടില്‍ രോഗികള്‍ 18,000 കടന്നു. ചെന്നൈയില്‍ മാത്രം 12,203. രോഗമുക്തി നിരക്ക് 42.4 ശതമാനമായി. രാജ്യത്തെ മരണനിരക്ക് 2.86 ശതമാനമാണ്. 32.42 ലക്ഷം സാമ്പിള്‍ ഇതുവരെ പരിശോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com