യുഎസിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം, ഇവരെക്കൊണ്ട് മടുത്തെന്ന് ട്രംപ്; ഉത്തരവിൽ ഒപ്പുവെച്ചു

ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എഴുതുന്ന കാര്യങ്ങൾക്ക് കമ്പനികളും ഉത്തരവാദികളാകും
യുഎസിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം, ഇവരെക്കൊണ്ട് മടുത്തെന്ന് ട്രംപ്; ഉത്തരവിൽ ഒപ്പുവെച്ചു


വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി  ട്വിറ്റർ ഏറ്റുമുട്ടിയതിന് പിന്നാലെ യുഎസിൽ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം. സാ​മൂ​ഹ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഞങ്ങൾക്ക് മടുത്തൂ എന്നാണ് ഉ​ത്ത​ര​വി​ൽ ഒ​പ്പി​ടു​ന്ന​തി​ന് മുൻപ് ട്രംപ് പറഞ്ഞത്. 

ഉപഭോക്താക്കളുടെ കമന്റുകളില്‍ നിന്നുണ്ടാകുന്ന നിയമ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുത്താതെ വെബ്‌സൈറ്റുകളെ പ്രതിരോധിക്കുന്ന കമ്യൂണിക്കേഷന്‍ ഡിസെന്‍സി ആക്റ്റിടെ സെക്ഷന്‍ 230 ന്റെ ശക്തി കുറക്കുന്നതാണ് പുതിയ ഉത്തരവ്. ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എഴുതുന്ന കാര്യങ്ങൾക്ക് കമ്പനികളും ഉത്തരവാദികളാകും. 

ത​ന്‍റെ ര​ണ്ടു ട്വീ​റ്റു​ക​ൾ​ക്ക് ട്വി​റ്റ​ർ വ​സ്തു​താ​പ​രി​ശോ​ധ​ന ലി​ങ്ക് ന​ൽ​കി​യ​ത് ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യി​രു​ന്നു. സാ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ ക​മ്പ​നി​ക​ൾ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വി​ൽ ഒ​പ്പി​ടു​ന്ന​ത്. 

ത​പാ​ൽ വോ​ട്ട് ക്ര​മ​ക്കേ​ടു​ക​ൾ​ക്കു വ​ഴി​തെ​ളി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച് ട്രം​പ് ട്വീ​റ്റു ചെ​യ്ത​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. വാ​യ​ന​ക്കാ​ർ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ചു ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നു ട്വീ​റ്റി​ന​ടി​യി​ൽ ട്വി​റ്റ​ർ കു​റി​ച്ചു. ട്രം​പ് ഇ​ട്ട ട്വീ​റ്റു​ക​ൾ​ക്ക​ടി​യി​ൽ നീ​ല ആ​ശ്ച​ര്യ ചി​ഹ്ന​ത്തോ​ടൊ​പ്പ​മാ​ണ് ട്വി​റ്റ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഫാ​ക്ട് ചെ​ക്ക് സൗ​ക​ര്യം ന​ൽ​കി​യ​ത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com