ചരിത്രം കുറിച്ച് നാസ ; ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കുതിച്ചു ; വിക്ഷേപണം വിജയകരം ( വീഡിയോ)

നാസയുടെ രണ്ട് ഗഗനചാരികളുമായാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്
ചരിത്രം കുറിച്ച് നാസ ; ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കുതിച്ചു ; വിക്ഷേപണം വിജയകരം ( വീഡിയോ)

കേപ് കനാവെറല്‍ : അമേരിക്കന്‍ ബഹിരാകാശചരിത്രത്തിലെ  നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പേടകത്തിന്റെ  വിക്ഷേപണം വിജയകരം. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന്  മാര്‍ച്ച് 31ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്.

നാസയുടെ രണ്ട് ഗഗനചാരികളുമായാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ കാപ്‌സൂള്‍ ഫാല്‍കണ്‍ 9 റോക്കറ്റിലേറി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. നാസയുടെ  ഡഗ് ഹര്‍ലിയും ബോബ് ബെന്‍കനുമാണു യുഎസ് മണ്ണില്‍നിന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സ്വകാര്യകമ്പനിയുടെ ബഹിരാകാശപേടകത്തില്‍ യാത്ര തിരിച്ചത്.

ഇന്ത്യന്‍ സമയം ഇന്നുരാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്‌പേസ് സ്‌റ്റേഷനിലെത്തും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ്  അമേരിക്ക  ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. അമേരിക്കയില്‍ നിന്നും ബഹിരാകാശയാത്രികരെ അയയ്ക്കുന്ന സുവര്‍ണനിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com