സ്‌പേയ്‌സ് എക്‌സ് ക്ര്യൂ ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ; ചരിത്രനിമിഷത്തിന്റെ ലൈവ് വിഡിയോ 

ദൗത്യം വിജയകരമെന്ന് സ്പേസ് എക്സ് അറിയിച്ചു
സ്‌പേയ്‌സ് എക്‌സ് ക്ര്യൂ ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ; ചരിത്രനിമിഷത്തിന്റെ ലൈവ് വിഡിയോ 

ഫ്ളോറിഡ: കഴിഞ്ഞ ദിവസം വിക്ഷേപിച്ച സ്‌പേയ്‌സ് എക്‌സ് ക്ര്യൂ ഡ്രാഗൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. കെന്നഡി സ്പേസ് സെന്ററിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.16ന് ഡ്രാഗൺ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു.  അമേരിക്കൻ സമയം ശനിയാഴ്ച വൈകീട്ട് 3.22 നാണ് (ഇന്ത്യൻ സമയം രാത്രി 12.53) രണ്ട് നാസ ഗവേഷകരെ വഹിച്ചുള്ള പേടകം വിക്ഷേപിച്ചത്. ദൗത്യം വിജയകരമെന്ന് സ്പേസ് എക്സ് അറിയിച്ചു.

സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിലാണ് വിജയകരമായത്. 19 മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഡ്രാഗൺ ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. പേടകത്തിലെ രണ്ട് ഗവേഷകരും തത്സമയം ഭൂമിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. നാസയുടെ ഡഗ് ഹർലിയും ബോബ് ബെൻകനുമാണു ബഹിരാകാശപേടകത്തിൽ യാത്ര തിരിച്ചത്. 2011 ൽ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചതിന് ശേഷം അമേരിക്കൻ മണ്ണിൽ നിന്നും അമേരിക്കൻ ഗവേഷകരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com