ഫ്‌ളോറിഡ ട്രംപിനൊപ്പം, കൂടുതല്‍ സ്ഥലങ്ങളില്‍ ജയം പിടിച്ചെടുത്ത് ബൈഡന് മുന്നേറ്റം; 209-118 

209 ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിലാണ്. 118 ഇടത്താണ് ട്രംപ് വിജയിച്ചത്
ഫ്‌ളോറിഡ ട്രംപിനൊപ്പം, കൂടുതല്‍ സ്ഥലങ്ങളില്‍ ജയം പിടിച്ചെടുത്ത് ബൈഡന് മുന്നേറ്റം; 209-118 

വാഷിങ്ടണ്‍: അമേരിക്കയുടെ അടുത്ത പ്രസിഡന്റിനെയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന് മുന്നേറ്റം. 209 ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിലാണ്. 118 ഇടത്താണ് ട്രംപ് വിജയിച്ചത്. ഒറിഗോണ്‍, കാലിഫോര്‍ണിയ, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ബൈഡന്‍ ജയിച്ചപ്പോള്‍ ഇദാഹോ, ഉത്താഹ് ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് അനുകൂലമാണ്. 

നിലവിലെ സാഹചര്യത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഒഹിയോ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലെ വിജയം ട്രംപിന് നിര്‍ണായകമാണ്. ഇവിടങ്ങളില്‍ ട്രംപ് വിജയം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മത്സരം നാല് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോസ് എന്നിവിടങ്ങളിലെ ഫലം ബൈഡന് അനുകൂലമാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

കോളറാഡോ, ന്യൂയോര്‍ക്ക്, വെര്‍മോണ്‍ സ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ ബൈഡന്‍ ജയം നേടിയപ്പോള്‍ ഫ്‌ളോറിഡ, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വ്യോമിംഗ്, ലൂസിയാന, നെബ്രാസ്‌ക, കന്‍സാസ് എന്നിവിടങ്ങില്‍ ട്രംപ് ശക്തികാട്ടി. 

"വിദ്വേഷത്തേക്കാള്‍ ശക്തമാണ് സ്‌നേഹം. പ്രതീക്ഷ ഭയത്തേക്കാള്‍ ശക്തമാണ്. വെളിച്ചം ഇരുട്ടിനേക്കാള്‍ ശക്തമാണ്",  വോട്ടെണ്ണല്‍ ഫലം ഒന്നൊന്നായി പുറത്തുവരുന്നതിനിടയില്‍ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. അതേസമയം രാജ്യമെമ്പാടും തങ്ങളുടെ നില വളരെ ശക്തമാണെന്നാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com