വന്‍ വിജയമെന്ന്  ട്രംപ് ; 'ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു'

തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല
വന്‍ വിജയമെന്ന്  ട്രംപ് ; 'ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു'

വാഷിങ്ടണ്‍ :  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് വന്‍ വിജയമെന്ന് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ട്രംപ് വിജയം അവകാശപ്പെട്ടത്. ഇന്ന് രാജ്യത്തെ ജനങ്ങളോട് താന്‍ പ്രസ്താവന നടത്തുമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നാം വന്‍ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിങ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാന്‍ ആര്‍ക്കും ആവില്ല. ഇന്ന് രാത്രിയില്‍ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വന്‍ വിജയത്തിന്റെ പ്രഖ്യാപനം  ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റെ സന്ദേശം ട്വിറ്റര്‍ മറച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെ തെറ്റായി സ്വാധീനിക്കുകയോ, തര്‍ക്കത്തിന് ഇടയാക്കിയേക്കുകയോ ചെയ്യുമെന്നാണ് ഈ നടപടിക്ക് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. അതേസമയം വന്‍ വിജയം നേടിയെന്നും, ഇന്ന് ജനങ്ങളോട് പ്രസ്താവന നടത്തുമെന്നുമുള്ള സന്ദേശം നല്‍കിയിട്ടുമുണ്ട്.

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഫ്‌ലോറിഡ, ടെക്‌സാസ്, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് വിജയം നേടി. അതേസമയം ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള കാലിഫോര്‍ണിയ (55) ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാണ് നിലകൊള്ളുന്നത്. 

നിലവില്‍  209 സീറ്റ് ബൈഡനും 118 സീറ്റ് ട്രംപും സ്വന്തമാക്കി.ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്,  എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു. തുടക്കത്തിലെ തിരിച്ചടികളില്‍ നിന്നാണ് ട്രംപ് തിരിച്ചുകയറിയത്. ഇതോടെ ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകമാകും. വിജയത്തിലേക്കുള്ള പാതയിലാണ് നമ്മളെന്ന് ജോ ബൈഡന്‍ അനുയായികളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com