ട്രംപിനെ കാത്ത് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍; മൂന്ന് പതിറ്റാണ്ടിനിടെ ഭരണത്തുടര്‍ച്ച ലഭിക്കാത്ത ആദ്യ പ്രസിഡന്റ് 

ട്രംപിനെ കാത്ത് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍; മൂന്ന് പതിറ്റാണ്ടിനിടെ ഭരണത്തുടര്‍ച്ച ലഭിക്കാത്ത ആദ്യ പ്രസിഡന്റ് 
ട്രംപിനെ കാത്ത് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍; മൂന്ന് പതിറ്റാണ്ടിനിടെ ഭരണത്തുടര്‍ച്ച ലഭിക്കാത്ത ആദ്യ പ്രസിഡന്റ് 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് നടക്കുകയാണ്. പുറത്തു വരുന്ന കണക്കുകളിലെല്ലാം ജോ ബൈഡനാണ് മുന്നിട്ടു നില്‍ക്കുന്നത്. 

പരാജയപ്പെട്ടാല്‍ ഡൊണാള്‍ഡ് ട്രംപ് അവസാന 100 വര്‍ഷത്തിനിടെ ഭരണത്തുടര്‍ച്ച കിട്ടാത്ത അഞ്ചാമത്തെ അമേരിക്കന്‍ പ്രസിഡന്റായി മാറും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി വൈറ്റ്ഹൗസില്‍ രണ്ടാമതും ഇരിക്കാന്‍ കഴിയാത്ത ആളായും ട്രംപ് മാറും. 

1992ല്‍ ജോര്‍ജ് എച്ഡബ്ല്യു ബുഷ് ആണ് അവസാനമായി ഭരണത്തുടര്‍ച്ച ലഭിക്കാതെ നാല് വര്‍ഷം മാത്രം പ്രസിഡന്റ് പദവിയില്‍ ഇരുന്ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. പിന്നീട് ബില്‍ ക്ലിന്റന്‍, ജോര്‍ജ് ഡബ്യു ബുഷ് (ജൂനിയര്‍), ബരാക്ക് ഒബാമ എന്നിവര്‍ രണ്ട് ഘട്ടങ്ങളിലായി തുടര്‍ച്ചയായി എട്ട് വര്‍ഷം പ്രസിഡന്റായി ഭരണം നടത്തിയിരുന്നു. 

ജോര്‍ജ് ഡബ്ല്യു ബുഷ്

1992ല്‍ ജോര്‍ജ് എഡബ്ല്യു ബുഷ് ബില്‍ ക്ലിന്റനോട് പരാജയപ്പെട്ട് രണ്ടാം അവസരം ഇല്ലാതെ പടിയിറങ്ങി. ക്ലിന്റന് 43 ശതമാനം പോപ്പുലര്‍ വോട്ടുകളും 370 ഇലക്ടറല്‍ കോളജ് വോട്ടുകളും ലഭിച്ചു. ബുഷിന് 37.3 ശതമാനം പോപ്പുലര്‍ വോട്ടും 168 ഇലക്ടറല്‍ വോട്ടുകളും മാത്രമാണ് നേടാന്‍ സാധിച്ചത്. 

ജിമ്മി കാര്‍ടര്‍

1980ല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി തന്നെയായ ജിമ്മി കാര്‍ടര്‍ക്കാണ് പിന്നീട് ഭരണത്തുടര്‍ച്ച ലഭിക്കാതെ പോയത്. റിപ്പബ്ലിക്കിന്റെ റോണാള്‍ഡ് റീഗനായിരുന്നു വിജയി. പോപ്പുലര്‍ വോട്ടിന്റെ 50.7 ശതമാനം നേടിയായിരുന്നു റീഗന്റെ വിജയം. 2016ല്‍ 70കാരനായ ട്രം തെരഞ്ഞെടുക്കപ്പെടും വരെ അമേരിക്കയുടെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന റെക്കോര്‍ഡും 69കാരനായ റീഗനായിരുന്നു. 

ജെറാള്‍ഡ് ഫോര്‍ഡ്

1976ല്‍ ജെറാള്‍ഡ് ഫോര്‍ഡിനാണ് രണ്ടാമത് അവസരം ലഭിക്കാതെ പോയത്. ജിമ്മി കാര്‍ടര്‍ക്കായിരുന്നു അത്തവണ വിജയം. പ്രസിഡന്റ് പദത്തില്‍ കേവലം രണ്ട് വര്‍ഷം മാത്രമാണ് ജെറാള്‍ഡ് ഫോര്‍ഡ് ഇരുന്നത്. അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍നിക്‌സന്‍ വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോഴാണ് ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്റായത്. ഇലക്ടറല്‍ വോട്ടുകള്‍ ഇല്ലാതെ തന്നെ പ്രസിഡന്റായ ഏക ആളും ഫോര്‍ഡാണ്. 

ഹെര്‍ബര്‍ട്ട് ഹൂവര്‍

1932ല്‍ ഹെര്‍ബര്‍ട്ട് ഹൂവര്‍ എന്ന പ്രസിഡന്റിനാണ് ആദ്യമായി ഭരണത്തുടര്‍ച്ച ലഭിക്കാതെ പോയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം ഡെമോക്രാറ്റിക്കിന്റെ ഫ്രക്ലിന്‍ ഡി റൂസ്‌വെല്‍റ്റിനോടാണ് പരാജയപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com