അങ്ങനെയൊന്നും തോല്‍ക്കില്ല; കരാട്ടേ ക്ലാസില്‍ കരയുന്ന കുട്ടിയെ പ്രോത്സാഹിപ്പിച്ച് മാഷും കൂട്ടുകാരും; പിന്നെ നടന്നത് (വിഡിയോ)

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച  ഒരു കരാട്ടേ ക്ലാസിന്റെ വീഡിയോയാണ് ആത്മവിശ്വാസം പകരുന്നത്
അങ്ങനെയൊന്നും തോല്‍ക്കില്ല; കരാട്ടേ ക്ലാസില്‍ കരയുന്ന കുട്ടിയെ പ്രോത്സാഹിപ്പിച്ച് മാഷും കൂട്ടുകാരും; പിന്നെ നടന്നത് (വിഡിയോ)

എന്തുവന്നാലും ചെയ്യുമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. നിരവധി മഹാന്മാരുടെ അനുഭവം ഇതിന്റെ തെളിവാണ്. ഹോളിവുഡ് താരം കൂടിയായ റോക്ക് എന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഈ വാക്കുകള്‍  ഊട്ടിയുറപ്പിക്കുന്നതാണ്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച  ഒരു കരാട്ടേ ക്ലാസിന്റെ വീഡിയോയാണ് ആത്മവിശ്വാസം പകരുന്നത്. ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയുമാണ് വീഡിയോയിലെ പ്രധാനതാരങ്ങള്‍.എറിക് ഗ്യാനിനിയുടെ കരാട്ടേ ക്ലാസാണ് കഥാ പശ്ചാത്തലം. എറിക് കയ്യില്‍ പിടിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് ചവിട്ടിപ്പൊട്ടിക്കാനാകാതെ കരയുകയാണ് വിദ്യാര്‍ത്ഥി. അദ്ദേഹവും ക്ലാസിലെ മറ്റുള്ളവരും കുട്ടിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പലതവണ പരാജയപ്പെട്ടിട്ടും 'സാരമില്ല, നിന്നെക്കൊണ്ട് പറ്റും, ശക്തിയായി ചവിട്ടൂ' എന്നാണ് എറിക് പറയുന്നത്.

അവസാനം തന്റെ പ്രയത്‌നത്തില്‍ കുട്ടി വിജയിക്കുക തന്നെ ചെയ്യുന്നു. ചുറ്റുമുള്ളവര്‍ അവനെ അഭിനന്ദിക്കുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്. ആദ്യം മുതല്‍ അവസാനം വരെ കുട്ടിയുടെ മനസിലുണ്ടാവുന്ന മാറ്റങ്ങള്‍  വീഡിയോയിലുടെ വായിച്ചെടുക്കാന്‍ സാധിക്കും.
'നീയാരാണെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ നിന്നേക്കുറിച്ചോര്‍ത്ത് എന്നും അഭിമാനം കൊള്ളും..'-  ഡ്വെയ്ന്‍ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com