പ്രകാശം ചൊരിയുന്ന നിരവധി കണ്ണുകള്‍, 'വൂള്‍ഫ് സ്‌പൈഡര്‍' ( വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th November 2020 06:03 PM  |  

Last Updated: 05th November 2020 06:03 PM  |   A+A-   |  

 

ചിലന്തികളെ കാണുമ്പോള്‍ തന്നെ ഭയപ്പെടുന്നവര്‍ നിരവധിപ്പേരുണ്ട് ചുറ്റിലും. പ്രകാശം ചൊരിയുന്ന പോലെയുള്ള നിരവധി കണ്ണുകളോട് കൂടിയായ ചിലന്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

വൂള്‍ഫ് സ്‌പൈഡര്‍ എന്ന പേരിലറിയപ്പെടുന്ന ചിലന്തിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കുഞ്ഞുങ്ങളെ വഹിച്ചുകൊണ്ടുള്ള വൂള്‍ഫ് സ്‌പൈഡര്‍ എന്നാണ് ആമുഖമായി എഴുതിയിരിക്കുന്നത്.

പ്രകാശം ചൊരിയുന്നത് പോലെ തോന്നുന്ന നിരവധി കണ്ണുകളാണ് ഇതിന്റെ പ്രത്യേകത. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ഉറപ്പാക്കുന്ന പ്രത്യേക കോശഘടനയാണ് കണ്ണുകളിലുള്ളത്. ഇതുമൂലമാണ് പ്രകാശം ചൊരിയുന്നത് പോലെ തോന്നിക്കുന്നത്.