വീട്ടിലെ കുളിമുറിയില്‍ 40 വര്‍ഷമായി തൂക്കിയിട്ട കണ്ണാടി; ചരിത്രം അറിഞ്ഞപ്പോള്‍ അമ്പരപ്പ്; വില കേട്ട് ഞെട്ടി!
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2020 01:14 PM |
Last Updated: 06th November 2020 01:14 PM | A+A A- |
ലണ്ടൻ: കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ വീട്ടിലെ കുളിമുറിയില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിക്ക് ഇത്ര വലിയൊരു ചരിത്രമുണ്ടെന്ന് കേട്ടപ്പോള്‍ ആ കുടുംബം ശരിക്കും അമ്പരന്നു. വീടിനുള്ളിലെ ആ രഹസ്യം അറിഞ്ഞതിന്റെ ഞെട്ടലിലാണ് ബ്രിട്ടീഷ് കുടുംബം ഇപ്പോള്‍.
കുളിമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന കണ്ണാടി ഫ്രാന്‍സിലെ അവസാന രാജ്ഞിയായിരുന്ന മേരി അന്റോണെറ്റിന്റേതാണ് എന്നറിഞ്ഞപ്പോഴാണ് വീട്ടുകാര്‍ അമ്പരന്ന് പോയത്. 18ാം നൂറ്റാണ്ടിലുള്ള ഈ ഫ്രഞ്ച് കണ്ണാടി അന്റോണെറ്റിന്റെ കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വച്ചതായിരുന്നു. നെപ്പോളിയന്‍ മൂന്നാമന്‍ ഭാര്യ യൂജീന് വേണ്ടി ഇത് ലേലത്തില്‍ വാങ്ങിയതായാണ് പുരാതന സാധനങ്ങള്‍ ലേലം നടത്തുന്ന ഈസ്റ്റ് ബ്രിസ്റ്റാള്‍ ഓഷന്‍സിന്റെ രേഖകള്‍ പറയുന്നത്.
ഒരു കുടുംബ സുഹൃത്തു വഴി 1950 ലാണ് ഇപ്പോള്‍ ഉടമകളായവര്‍ക്ക് അമൂല്യമായ ഈ കണ്ണാടി ലഭിക്കുന്നത്. ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ടനുസരിച്ച് കണ്ണാടി ലേലത്തില്‍ വാങ്ങിയ കുടുംബ സുഹൃത്ത് മരണമടഞ്ഞപ്പോള്‍ ഇപ്പോഴത്തെ ഉടമയുടെ മുത്തശ്ശിക്ക് കണ്ണാടി ലഭിക്കുകയായിരുന്നു.
ഈ കണ്ണാടി ലേലത്തില്‍ വയ്ക്കാനാണ് വീട്ടുകാരുടെ തീരുമാനം. ബ്രിസ്റ്റാളില്‍ നവംബര്‍ 13 നാണ് ലേലം. 13000 ഡോളറിലധികം (9,62,357.50 രൂപ) ലഭിക്കുമെന്നാണ് വീട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.