ആറു മണിക്കൂര്‍; ലീഡ് 90,000ല്‍നിന്ന് 26,000ലേക്ക്; കുത്തനെ ഇടിഞ്ഞ് ട്രംപിന്റെ സാധ്യത, ബൈഡന്‍ വിജയത്തിലേക്ക്

മണിക്കൂറുകള്‍ക്ക് മുന്‍പ് 90000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു ട്രംപ്
ആറു മണിക്കൂര്‍; ലീഡ് 90,000ല്‍നിന്ന് 26,000ലേക്ക്; കുത്തനെ ഇടിഞ്ഞ് ട്രംപിന്റെ സാധ്യത, ബൈഡന്‍ വിജയത്തിലേക്ക്

ന്യൂയോര്‍ക്ക്: ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍, നിര്‍ണായകമായ പെന്‍സില്‍വേനിയയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മണിക്കൂറുകള്‍ക്ക് മുന്‍പ് 90000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു ട്രംപ്. എന്നാല്‍ പിന്നീട് ആറുമണിക്കൂറിനിടെ ലീഡുനില കുറഞ്ഞുവരുന്നതാണ് കണ്ടത്. നിലവില്‍ ട്രംപിന്റെ ലീഡുനില 26000 വോട്ടുകളായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്ന് കൊണ്ട് അമേരിക്ക ബൈഡന്‍ ഭരിക്കും. നിലവില്‍ വോട്ടുനിലയില്‍ ബൈഡന് മുന്‍തൂക്കം ഉണ്ട്. 253 ഇലക്ട്രല്‍ വോട്ടുകളിലാണ് ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നത്. ട്രംപ് 214 ഇടത്ത് മാത്രമാണ് വിജയിച്ചത്. മെയില്‍ വോട്ടുകളാണ് നിര്‍ണായകമായി തുടരുന്നത്. നിലവില്‍ 60 ശതമാനം വോട്ടുകളും ബൈഡന് അനുകൂലമാണ്.

2016ല്‍ ഒരു ശതമാനത്തിലും താഴെ വോട്ടുകള്‍ക്കാണ് ട്രംപ് വിജയിച്ചത്. ഫിലാഡെല്‍ഫിയയില്‍ സിംഹഭാഗം വോട്ടുകളും ബൈഡനാണ് നേടിയത്. ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബൈഡന്‍ ക്യാമ്പ്. ജയിച്ചു എന്ന പ്രഖ്യാപനത്തിന് പിന്നാലെ വമ്പന്‍ ആഘോഷം സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com