ബ്രേക്കപ്പ് ആയതിന്റെയും കല്യാണം മുടങ്ങിയതിന്റെയും നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്ന് യുവതി പിന്മാറിയിട്ടും കല്യാണവുമായി മുന്നോട്ടുപോയ 'ചെറുക്കന്റെ' വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അപ്പോള്‍ വധു ആര് എന്ന ചോദ്യം ഉയരാം. നിശ്ചയിച്ച് ഉറപ്പിച്ച അന്നുതന്നെ സ്വയം വിവാഹം ചെയ്താണ് യുവാവ് വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.
ഡിയാഗോ റാബെലോയുടെയും വിറ്റര്‍ ബ്യൂണോയുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം നവംബറിലാണ് നടന്നത്. കഴിഞ്ഞ മാസം വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരസ്പരം ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു. വിറ്റര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയതോടെ, പരാജയപ്പെട്ട് പിന്മാറാന് ഡിയാഗോ തയ്യാറായില്ല. വിവാഹം റദ്ദാക്കുന്നതിന് പകരം സാധാരണനിലയില്‍ വിവാഹം നടത്തി.
വധുവിന് പകരം സ്വയം വിവാഹം ചെയ്താണ് കല്യാണം പൊടിപൊടിച്ചത്. ബ്രസീലിലെ പ്രധാന സംസ്ഥാനമായ ബാഹിയയില്‍ ഒക്ടോബര്‍ 16നായിരുന്നു കല്യാണം. കല്യാണത്തില്‍ ഡിയാഗോയുടെ കുടുംബത്തിലുള്ള എല്ലാവരും പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ