ജോ ബൈഡന്‍ വിജയത്തിലേക്ക് ; നാലു സംസ്ഥാനങ്ങളില്‍ നിര്‍ണായക ലീഡ് ; അട്ടിമറി ആരോപിച്ച് ട്രംപ്

പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും
ജോ ബൈഡന്‍ വിജയത്തിലേക്ക് ; നാലു സംസ്ഥാനങ്ങളില്‍ നിര്‍ണായക ലീഡ് ; അട്ടിമറി ആരോപിച്ച് ട്രംപ്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമാക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക്. പെന്‍സില്‍വാനിയ അടക്കം നാല് നിര്‍ണായ കസംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് നേടി. പെന്‍സില്‍ വാനിയയില്‍ ലീഡ് 19,000 കടന്നു. പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും. 

2016 ല്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍ വാനിയ. 20 ഇലക്ടറല്‍ വോട്ടാണ് പെന്‍സില്‍വാനിയയില്‍ ഉള്ളത്. അരിസോണയില്‍ 4266, അരിസോണ 38455 എന്നിങ്ങനെയാണ് ബൈഡന്റെ ലീഡ്. 15 ഇലക്ടറല്‍ വോട്ടുള്ള നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് മുന്നിലുള്ളത്.

കഴിഞ്ഞ 28 വർഷത്തിനിടെ ഡമോക്രാറ്റുകൾ ജയിക്കാത്ത ജോർജിയയിലും  ബൈഡൻ മേൽക്കൈ നേടിക്കഴിഞ്ഞു. ജോർജ്ജിയയിൽ വീണ്ടും വോട്ടെണ്ണുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചതായി സ്പീക്കർ നാൻസി പെലോസി പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് ട്രംപ് രം​ഗത്തെത്തിയിട്ടുണ്ട്. ഇതിൻരെ പശ്ചാത്തലത്തിൽ ജോ ബൈഡന് സുരക്ഷ വർധിപ്പിച്ചു. ജോ ബൈഡൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com