ലോകത്തിലെ ഏറ്റവും തിളക്കമാർന്ന പിങ്ക് വജ്രം ലേലത്തിന്; വില 281 കോടിയോളം രൂപ 

‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു പേരുള്ള ഈ വജ്രം 14.83 കാരറ്റ് തൂക്കമുള്ളതാണ്
ലോകത്തിലെ ഏറ്റവും തിളക്കമാർന്ന പിങ്ക് വജ്രം ലേലത്തിന്; വില 281 കോടിയോളം രൂപ 

മോസ്കോ: അപൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് ഈ പൾപ്പിൾ-പിങ്ക് വജ്രം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും തിളക്കമാർന്ന ഈ വജ്രം ലേലത്തിന് വയ്ക്കുന്നു. ഈ മാസം 11 ന് സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ്  ജ്വല്ലേഴ്‌സാണ് വജ്രം ലേലത്തിൽ വിൽക്കുക. 

‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു പേരുള്ള ഈ വജ്രം 14.83 കാരറ്റ് തൂക്കമുള്ളതാണ്. 2.3 കോടി യു എസ് ഡോളർ മുതൽ 3.8 കോടി വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 281 കോടിയോളം രൂപ. 

ലോകത്തിൽ ഇതുവരെ ലേലത്തിൽ വിൽക്കുന്ന ഏറ്റവും വലിയ പർപ്പിൾ-പിങ്ക് വജ്രമാണിത്. ഇതുവരെ ഖനനം ചെയ്‌തെടുത്ത പിങ്ക് വജ്രങ്ങളിൽ ആകെ ഒരു ശതമാനം മാത്രമേ 10 കാരറ്റിന് മുകളിൽ ഉള്ളു. റഷ്യയുടെ വടക്കുകിഴക്കൻ സഖാ റിപ്പബ്ലിക്കിലെ ഖനന ഭീമനായ അൽറോസയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ നിന്നാണ് 2017-ൽ 27.85 കാരറ്റ് പരുക്കൻ പിങ്ക് വജ്രം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com