ആറുവര്‍ഷം മുന്‍പ് കാണാതായി, അന്വേഷണത്തിന് ഒടുവില്‍ ഫോണ്‍കോള്‍; വളര്‍ത്തുനായയ്ക്കായി യുവതി സഞ്ചരിച്ചത് 2200 കിലോമീറ്റര്‍, പുനഃസമാഗമം 

ആറുവര്‍ഷം മുന്‍പ് തന്നില്‍ നിന്ന് അകന്നുപോയ വളര്‍ത്തുനായയുമായുള്ള പുനഃസമാഗമത്തിന് യുവതി സഞ്ചരിച്ചത് 2200 കിലോമീറ്റര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ആറുവര്‍ഷം മുന്‍പ് തന്നില്‍ നിന്ന് അകന്നുപോയ വളര്‍ത്തുനായയുമായുള്ള പുനഃസമാഗമത്തിന് യുവതി സഞ്ചരിച്ചത് 2200 കിലോമീറ്റര്‍. നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയ്ക്ക് മുന്നില്‍ കിലോമീറ്ററുകള്‍ യുവതിക്ക് മുന്നില്‍ ഒരു പ്രശ്‌നമായില്ല. അമേരിക്കന്‍ ടെക്‌സാസ് യുവതിയാണ് നഷ്ടപ്പെട്ട 'ഓമനയെ' തിരിച്ചുകിട്ടാന്‍ കിലോമീറ്ററുകള്‍ താണ്ടിയത്.

2014ലാണ് ഡെബി വാസ്‌ക്വെസിന് വളര്‍ത്തുനായയെ നഷ്ടമായത്. വീടിന്റെ പരിസരത്ത് തുറന്നുവിട്ട മൂന്ന് വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെയാണ് നഷ്ടമായത്. ചിവാവാ ഇനത്തില്‍പ്പെട്ട ഓമനിച്ചുവളര്‍ത്തിയ നായ നഷ്ടമായത് ഡെബിക്ക് ഒരു ആഘാതമായി. ഇതിനെ കണ്ടെത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തി. മൃഗസംരക്ഷണ സമിതികളെയും മറ്റും അറിയിച്ച് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നായയെ കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല. കാണാനില്ലെന്ന് കാട്ടി നായയുടെ പരസ്യം വരെ നല്‍കി. ഒരു പ്രയോജനവും ഉണ്ടായില്ല.

ഒക്ടോബറിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബ്രോവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ സൊസൈറ്റിയില്‍ നിന്നാണ് പ്രതീക്ഷയുടെ വിളി വന്നത്. വളര്‍ത്തുനായയില്‍ ഘടിപ്പിച്ച മൈക്രോ ചിപ്പ് സ്‌കാന്‍ ചെയ്താണ് ആരുടേതാണ് എന്ന് കണ്ടെത്തിയത്. 

'അന്ന് ഒരു ജന്മദിനമായിരുന്നു. ആരെങ്കിലും കളിപ്പിക്കാന്‍ വിളിച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് മകളും ഒന്നിച്ച് 2200 കിലോമീറ്റര്‍ യാത്ര ചെയ്യുകയായിരുന്നു.'-  ഡെബി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com