ബൈഡന്റെ കോവിഡ് ദൗത്യസേനയെ ഡോ വിവേക് മൂർത്തി നയിക്കും?; കമലയ്ക്ക് പുറമെ മറ്റൊരു ഇന്ത്യൻ വംശജൻ കൂടി സുപ്രധാന പദവിയിലേക്ക് 

കോവിഡ് പ്രതിരോധ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ബൈഡൻ അറിയിച്ചത്
ബൈഡന്റെ കോവിഡ് ദൗത്യസേനയെ ഡോ വിവേക് മൂർത്തി നയിക്കും?; കമലയ്ക്ക് പുറമെ മറ്റൊരു ഇന്ത്യൻ വംശജൻ കൂടി സുപ്രധാന പദവിയിലേക്ക് 


വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ കോവിഡ് പ്രതിരോധത്തിനുള്ള ദൗത്യസേനയെ ഇന്ത്യൻ അമെരിക്കക്കാരനായ ഡോക്റ്റർ വിവേക് മൂർത്തി നയിച്ചേക്കും. തന്റെ കോവിഡ് പ്രതിരോധ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബൈഡൻ അറിയിച്ചിരുന്നു. മുൻ സർജൻ ജനറൽ ഡോ. മൂർത്തിയും മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ഷ്ട്രേഷൻ കമ്മിഷണർ ഡേവിഡ് കെസ്‌ലറും ചേർന്നായിരിക്കും ടാസ്‌ക് ഫോഴ്‌സിനെ നയിക്കുകയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രമുഖ ശാസ്ത്രജ്ഞരും വിദഗ്ധരും ഉൾപ്പെടുന്നതാവും സംഘം.

2014ൽ, ബരാക് ഒബാമയുടെ കാലത്ത് അമേരിക്കയുടെ 19ാമത് സർജൻ ജനറലായിരുന്നു വിവേക് മൂർത്തി. അന്ന് 37 വയസ്സ് മാത്രമുണ്ടായിരുന്ന മൂർത്തി, ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് പൊതുജനാരോഗ്യ കാരങ്ങൾ സംബന്ധിച്ചു കൊറോണ വിഷയങ്ങളെക്കുറിച്ചും ബൈഡന്റെ പ്രധാന ഉപദേശകനായിരുന്നു ഡോ. മൂർത്തി. ബൈഡൻ ഭരണകൂടത്തിലെ ആരോഗ്യ സെക്രട്ടറിയായും മൂർത്തി എത്താൻ സാധ്യതയുണ്ട്. 

കർണാടകയിൽ നിന്നുള്ള കുടുംബത്തിലെ നാൽപ്പത്തിമൂന്നുകാരനായ വിവേക് മൂർത്തി ബ്രിട്ടനിലാണ് ജനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com