പുഴയുടെ ഒത്ത നടുവില്‍ നീന്തി തളര്‍ന്ന് മുങ്ങാന്‍ പോകുന്ന കുരങ്ങന്‍; മീന്‍പിടിത്തക്കാര്‍ രക്ഷകരായി ( വീഡിയോ)

പുഴ നീന്തി കടക്കുന്നതിനിടെ, കൈകാലുകള്‍ തളര്‍ന്ന് മുങ്ങാന്‍ തുടങ്ങിയ കുരങ്ങനെ രക്ഷിച്ച് മീന്‍പിടിത്തക്കാര്‍
പുഴയുടെ ഒത്ത നടുവില്‍ നീന്തി തളര്‍ന്ന് മുങ്ങാന്‍ പോകുന്ന കുരങ്ങന്‍; മീന്‍പിടിത്തക്കാര്‍ രക്ഷകരായി ( വീഡിയോ)

പുഴ നീന്തി കടക്കുന്നതിനിടെ, കൈകാലുകള്‍ തളര്‍ന്ന് മുങ്ങാന്‍ തുടങ്ങിയ കുരങ്ങനെ രക്ഷിച്ച് മീന്‍പിടിത്തക്കാര്‍. ബോട്ടിലെത്തിയ മീന്‍പിടിത്ത സംഘം, തുഴ എറിഞ്ഞ് കൊടുത്താണ് രക്ഷിച്ചത്. ബോട്ട് ഓടുന്നതിനിടെ, തുഴയില്‍ പിടിച്ച് കിടക്കുന്ന കുരങ്ങന്റെ വീഡിയോ വ്യക്തമാണ്.

പുഴയുടെ നടുവില്‍ നീന്തി തളര്‍ന്ന് മുങ്ങാന്‍ പോകുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കുരങ്ങന്‍ ശ്രദ്ധയില്‍പ്പെട്ട മീന്‍പിടിത്ത സംഘം, രക്ഷിക്കാനായി കുരങ്ങന്റെ അടുത്തേയ്ക്ക് ബോട്ട് ഓടിച്ചു. തുടര്‍ന്ന് തുഴ എറിഞ്ഞ് കൊടുത്ത് കുരങ്ങനെ രക്ഷിക്കുന്നതാണ് വീഡിയോയുടെ പിന്നിടുള്ള ഭാഗത്ത്.

അല്‍പ്പദൂരം തുഴയില്‍ പിടിച്ച് കിടക്കുന്ന കുരങ്ങനെയും കൊണ്ട് ബോട്ട് മുന്നോട്ടു സഞ്ചരിച്ച്ു. തുടര്‍ന്ന് മരച്ചില്ലകളുടെ അടുത്ത് എത്തുമ്പോള്‍ കുരങ്ങനെ ഉപേക്ഷിക്കുന്നതാണ് വീഡിയോയുടെ അവസാനം. ബ്രസീലില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com