13 സ്ത്രീകളെ കൊലപ്പെടുത്തി, ഏഴു പേരെ കൊല്ലാന്‍ ശ്രമിച്ചു; ഒടുവില്‍ 'റിപ്പര്‍' കോവിഡിനു കീഴടങ്ങി

യോര്‍ക്ക്ഷയര്‍ റിപ്പര്‍ എന്ന പേരില്‍ ക്രുപ്രസിദ്ധിയാര്‍ജ്ജിച്ച ബ്രിട്ടീഷ് 'സീരിയല്‍ കില്ലര്‍' കോവിഡ് ബാധിച്ച് മരിച്ചു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ലണ്ടന്‍: യോര്‍ക്ക്ഷയര്‍ റിപ്പര്‍ എന്ന പേരില്‍ ക്രുപ്രസിദ്ധിയാര്‍ജ്ജിച്ച ബ്രിട്ടീഷ് 'സീരിയല്‍ കില്ലര്‍' കോവിഡ് ബാധിച്ച് മരിച്ചു. 13 സ്ത്രീകളെ കൊലപ്പെടുത്തുകയും ഏഴിലധികം പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതിന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പീറ്റര്‍ സട്ട്ക്ലിഫിന് വൈറസ് ബാധയേറ്റത്.

74 വയസുകാരനായ പീറ്ററിനെ മാനസിക പ്രശ്‌നങ്ങളും പ്രമേഹവും അലട്ടിയിരുന്നു. പ്രമേഹവും അമിത ഭാരവുമാണ് ആരോഗ്യനില വഷളാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

1970കളിലാണ് കൊലപാതക പരമ്പരകളിലൂടെ പീറ്റര്‍ സട്ട്ക്ലിഫ് രാജ്യത്തെ ഞെട്ടിച്ചത്. 1981 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷ വിധിച്ചത്.

ഫ്രാങ്ക്‌ലാന്‍ഡ് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. ഇതില്‍ നിന്ന് മുക്തനായി ആശുപത്രി വിട്ട് ജയിലില്‍ വീണ്ടും തിരിച്ചെത്തിയ പീറ്ററിനെ കോവിഡ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് ഡര്‍ഹാമിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com