ഐസിയുവിൽ കിടന്നും ക്ലാസെടുത്തു, ഒടുവിൽ കോവിഡിനോട് തോറ്റ് അധ്യാപിക മരണത്തിന് കീഴടങ്ങി 

രോ​ഗക്കിടക്കയിലും വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ പാഠഭാഗങ്ങൾ പങ്കിട്ടതിലൂടെയാണ് മറിയം വാർത്തകളിൽ നിറഞ്ഞത്
ഐസിയുവിൽ കിടന്നും ക്ലാസെടുത്തു, ഒടുവിൽ കോവിഡിനോട് തോറ്റ് അധ്യാപിക മരണത്തിന് കീഴടങ്ങി 

ടെഹ്റാൻ: കോവിഡ് ബാധിച്ച് ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോഴും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കണമെന്ന ആശയായിരുന്നു  മറിയം അർബാബിയെന്ന പ്രൈമറി ടീച്ചർക്ക്. രോ​ഗക്കിടക്കയിലും വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ പാഠഭാഗങ്ങൾ പങ്കിട്ടതിലൂടെയാണ് മറിയം വാർത്തകളിൽ നിറഞ്ഞത്. 22 വർഷത്തോളം അധ്യാപികയായിരുന്ന ടീച്ചർ ഒടുവിൽ കോവിഡിന് കീഴ‌ടങ്ങി. 

ദിവസങ്ങളോളം കൊറോണ വൈറസിനോട് പോരാടിയാണ് മറിയം മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മറിയം. തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന് ഓൺലൈൻ ക്ലാസെടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇറാനിലെ വടക്കൻ ഖൊറാസൻ പ്രവിശ്യയിലെ ഗാർമെ നഗരത്തിലെ സ്കൂളിലായിരുന്നു മറിയം പഠിപ്പിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com