ശീതീകരിച്ച പോത്ത് ഇറച്ചിയില്‍ കോവിഡ്; പരിശോധന ശക്തമാക്കി ചൈന

 ഇറക്കുമതി ചെയ്ത ബീഫില്‍ കോറോണ വൈറസ് കണ്ടെത്തിയതായി ചൈന
ശീതീകരിച്ച പോത്ത് ഇറച്ചിയില്‍ കോവിഡ്; പരിശോധന ശക്തമാക്കി ചൈന

ബീജിങ്:  ഇറക്കുമതി ചെയ്ത ബീഫില്‍ കോറോണ വൈറസ് കണ്ടെത്തിയതായി ചൈന.  ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ബീഫ്, സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ എന്നിവയില്‍ കൊറോണ വൈറസുകളുടെ സന്നിധ്യം കണ്ടെത്തിയത്. ഇതോടെ  ഇത്തരം ഭക്ഷ്യ വസ്തുക്കളിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ചൈന. ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. 

ബ്രസീലില്‍ നിന്ന്  എത്തിച്ച ശീതീകരിച്ച ബോണ്‍ലെസ് ബീഫിന്റെ പാക്കുകളില്‍ ആണ്  കൊറോണ വൈറസിന്റെ മൂന്ന് പോസിറ്റീവ് സാമ്പിളുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്റെ വെബ്സൈറ്റില്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ബ്രസീലില്‍ നിന്ന് ഓഗസ്റ്റ് 7 ന് ചൈനയിലെ കിങ്ദാവോ തുറമുഖത്ത് എത്തിച്ച ചരക്കുകള്‍ ഓഗസ്റ്റ് 17 നാണ് വുഹാനില്‍ കൊണ്ടുവന്നത്.

സംഭവം റിപ്പോര്‍ട്ട് ചെയ്തയുടനെ വുഹാന്‍ കേന്ദ്രത്തിലെ നൂറിലധികം ജോലിക്കരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇത് കൂടാതെ പ്രദേശത്ത് നിന്ന് ഇരുന്നൂറിലധികം സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

ഇതു കൂടാതെ  സൗദി അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പാക്കഡ് ചെമ്മീനിലും കോവിഡ് -19 സാമ്പിള്‍ കണ്ടെത്തിയതായി പടിഞ്ഞാറന്‍ ചൈനീസ് നഗരമായ ലാന്‍ഷൗവില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com