'ഞാൻ ഒന്നും സമ്മതിക്കില്ല; ബൈഡൻ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ'- പരാജയം അം​ഗീകരിക്കാതെ ട്രംപ്

'ഞാൻ ഒന്നും സമ്മതിക്കില്ല; ബൈഡൻ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ'- പരാജയം അം​ഗീകരിക്കാതെ ട്രംപ്
'ഞാൻ ഒന്നും സമ്മതിക്കില്ല; ബൈഡൻ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ'- പരാജയം അം​ഗീകരിക്കാതെ ട്രംപ്

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് പരാജയം അം​ഗീകരിക്കാൻ തയ്യാറാകാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുവരെ തോൽവി സമ്മതിക്കാത്ത ഡോണൾഡ് ട്രംപിൽ നിന്ന് ആദ്യമായി ഭരണ മാറ്റത്തിന്റെ സൂചന ഉയർന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പുതിയ ട്വീറ്റിലൂടെ പരാജയം സമ്മതിക്കാതെ വീണ്ടും ട്രംപ് രം​ഗത്തെത്തിയത്. 

വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ മാത്രമാണ് ബൈഡൻ വിജയിച്ചതെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്. ബൈഡന്റെ വിജയം സമ്മതിക്കാൻ താൻ ഒരുക്കമല്ലെന്നും കഴിഞ്ഞത് കഠിനമായ തെരഞ്ഞെടുപ്പാണെന്നും ട്രംപ് ട്വിറ്റർ കുറിപ്പിൽ പറയുന്നു.

"വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാൻ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങൾക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു."- ട്രംപ് ട്വിറ്ററിൽ കുറിച്ചു. 

നേരത്തെ വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ഭരണ മാറ്റത്തിന്റെ സൂചന നൽകിയിരുന്നു. നിലവിലെ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല. എന്നാൽ, ഭരണം മാറുമ്പോൾ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഏതു ഭരണമാണ് വരാനിരിക്കുന്നതെന്ന് കാലം തെളിയിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com