ജനുവരിയിൽ കോവിഡ് വാക്‌സിൻ; രാജ്യവ്യാപകമായി വിതരണം തുടങ്ങാൻ ഒരുങ്ങി ഫ്രാൻസ് 

അമേരിക്കയിലെ നാല് സംസ്ഥാനങ്ങൾ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രാൻസും വാക്‌സിൻ വിതരണത്തിന് ഒരുങ്ങുന്നത്
ജനുവരിയിൽ കോവിഡ് വാക്‌സിൻ; രാജ്യവ്യാപകമായി വിതരണം തുടങ്ങാൻ ഒരുങ്ങി ഫ്രാൻസ് 

പാരിസ്: കോവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ രാജ്യവ്യാപകമായി തുടങ്ങാനൊരുങ്ങി ഫ്രാൻസ്. അമേരിക്കയിലെ നാല് സംസ്ഥാനങ്ങൾ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രാൻസും വാക്‌സിൻ വിതരണത്തിന് ഒരുങ്ങുന്നത്. അന്തിമ അനുമതികൾ നേടി ജനുവരിയോടെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം മുന്നൊരുക്കങ്ങൾ നടത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

1.5 ബില്യൺ യൂറോ (1.77 ബില്യൺ അമേരിക്കൻ ഡോളർ) ആണ് ഫ്രാൻസ് വാക്‌സിൻ വാങ്ങുന്നതിനായി വകയിരുത്തിയിട്ടുള്ളത്. അതേസമയം ഫ്രാൻസിലെ 59 ശതമാനം പേർ മാത്രമാണ് വാക്‌സിനെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതെന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേയിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്. രാജ്യത്തെ ജനങ്ങളിൽ ഭൂരുഭാഗവും വാക്‌സിനെടുക്കാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജൂൻ കാസ്റ്റെക്‌സും അടുത്തിടെ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com