ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പറന്ന 'ജെറ്റ്മാൻ', പൈലറ്റ് വിൻസ് റെഫെത് അപകടത്തിൽ മരിച്ചു 

മരുഭൂമിയിലെ പരിശീലനത്തിനിടെ  അപകടത്തിൽപ്പെടുകയായിരുന്നു
ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പറന്ന 'ജെറ്റ്മാൻ', പൈലറ്റ് വിൻസ് റെഫെത് അപകടത്തിൽ മരിച്ചു 

ദുബായ്: പ്രശസ്ത ജെറ്റ്മാൻ പൈലറ്റ് വിൻസെന്റ് റെഫെത് ദുബായിൽ അപകടത്തിൽ മരിച്ചു. 36 വയസ്സുകാരനാണ്. പരിശീലന പറക്കലിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെത് മരണത്തിന് കീഴടങ്ങിയത്. മരുഭൂമിയിലെ പരിശീലനത്തിനിടെ  അപകടത്തിൽപ്പെടുകയായിരുന്നു.

നിരവധി പറക്കലുകൾ നടത്തിയ റെഫെത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പറന്നാണ് ശ്രദ്ധേയനായത്. ലോക റെക്കോർഡ് പ്രകടനമായിരുന്നു ഇത്. മാസങ്ങൾക്ക് മുമ്പ് ദുബായിലെ ജുമൈറ ബീച്ചിൽ നിന്ന് 1800 മീറ്റർ ഉയരത്തിലേക്ക് പറന്നുയർന്ന റെഫെതിന്റെ വീഡിയോ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com