ആകാശത്ത് നിന്ന് വീട് തുളച്ച് 'അപൂര്‍വ്വ കല്ല്'; നിര്‍മ്മാണ തൊഴിലാളി ഒറ്റനിമിഷം കൊണ്ട് കോടീശ്വരനായി, കഥ ഇങ്ങനെ

ആകാശത്ത് നിന്ന് വീണ ഉല്‍ക്കാശിലയാണ് ജോസുവ ഹുത്തഗലംഗിന്റെ ജീവിതം മാറ്റിമറിച്ചത്
ആകാശത്ത് നിന്ന് വീട് തുളച്ച് 'അപൂര്‍വ്വ കല്ല്'; നിര്‍മ്മാണ തൊഴിലാളി ഒറ്റനിമിഷം കൊണ്ട് കോടീശ്വരനായി, കഥ ഇങ്ങനെ

ജക്കാര്‍ത്ത:  ഏതെല്ലാം വഴിയാണ് ഭാഗ്യം വരുന്നതെന്ന് പറയാന്‍ കഴിയില്ല. ഇന്തോനേഷ്യന്‍ സ്വദേശിയായ 33കാരന്റെ കാര്യത്തില്‍ ഇത് ശരിയാണ്. ആകാശത്ത് നിന്ന് വീണ ഉല്‍ക്കാശിലയാണ് ജോസുവ ഹുത്തഗലംഗിന്റെ ജീവിതം മാറ്റിമറിച്ചത്. ഒറ്റ നിമിഷം കൊണ്ടാണ് ഇയാള്‍ കോടീശ്വരനായത്.

ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയായ ജോസുവയുടെ വീടിന് മുകളിലാണ് ഉല്‍ക്കാശില വീണത്. ആകാശത്ത് നിന്ന് പതിച്ച ഉല്‍ക്കാശില വീടിന്റെ മേല്‍ക്കൂര തുളച്ചാണ് അകത്ത് വീണത്. 2.1 കിലോ ഗ്രാം ഭാരം വരുന്ന ഉല്‍ക്കാശിലയ്ക്ക് ഇന്ത്യന്‍ രൂപ അനുസരിച്ച് 10 കോടി രൂപ മൂല്യം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

450 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശിലയാണ് ലഭിച്ചത്. ഉല്‍ക്കാശിലയുടെ ആഘാതത്തില്‍ 15 സെന്റിമീറ്റര്‍ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. അപൂര്‍വ്വ ശിലയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്ന് കുട്ടികളുടെ അച്ഛനാണ് ജോസുവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com