'കോവിഡ് മീനിലൂടെ പകരില്ല'; വാര്‍ത്താസമ്മേളനത്തിനിടെ പച്ചമീന്‍ കഴിച്ച് മന്ത്രി (വീഡിയോ)

മീനിലൂടെ കൊറോണ വൈറസ് ബാധിക്കില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പച്ച മീന്‍ വേവിക്കാതെ കഴിച്ച് മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് മന്ത്രി
IMAGE CREDIT: reuters
IMAGE CREDIT: reuters

കൊളംബോ:  മീനിലൂടെ കൊറോണ വൈറസ് ബാധിക്കില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പച്ച മീന്‍ വേവിക്കാതെ കഴിച്ച് മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് മന്ത്രി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യത്തിലായ കടല്‍ വിഭവ വിപണനം പ്രോത്സാഹിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മീന്‍ വാങ്ങിയാല്‍ കൊറോണ വൈറസ് ബാധയുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിയുടെ പ്രവൃത്തി.

'മത്സ്യബന്ധനമേഖലയിലുള്ള നമ്മുടെ ആളുകള്‍ക്ക് മീന്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇവിടെയുള്ള ആളുകള്‍ മീന്‍ കഴിക്കുന്നുമില്ല. ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു പേടിക്കേണ്ട. നിങ്ങള്‍ക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ല'- ദിലീപ് വെഡാറച്ചി പറഞ്ഞു.

ഒക്ടോബറില്‍ കൊളംബോയിലെ മത്സ്യമാര്‍ക്കറ്റില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് ദീര്‍ഘകാലത്തേയ്ക്ക് അടച്ചിട്ടിരുന്നു. ശ്രീലങ്കയിലെ മത്സ്യവിപണനം വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. മീനുകള്‍ക്ക് വന്‍തോതില്‍ വില കുറഞ്ഞെങ്കിലും ജനങ്ങള്‍ മത്സ്യം വാങ്ങാന്‍ തയ്യാറാകുന്നില്ല.

കടപ്പാട്: റോയിട്ടേഴ്‌സ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com