‌വിസ കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള സമയം നീട്ടി, ഡിസംബർ 31വരെ പിഴ വേണ്ടെന്ന് യുഎഇ 

മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്നലെ  അവസാനിക്കേണ്ടതായിരുന്നു
‌വിസ കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള സമയം നീട്ടി, ഡിസംബർ 31വരെ പിഴ വേണ്ടെന്ന് യുഎഇ 

ദുബായ് :  യുഎഇ വിസ കാലവധി തീർന്നിട്ടും രാജ്യത്ത് തുടരുന്നവർക്ക് പിഴ ഒഴിവാക്കുന്നതിനുള്ള കാലാവധി നീട്ടി. 2020 ഡിസംബർ 31 വരെയാണ് ഇത് നീട്ടിയിരിക്കുന്നത്. യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പിന്റേതാണ് നടപടി. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്നലെ (നവംബർ 17) അവസാനിക്കേണ്ടതായിരുന്നു. 

മാർച്ച് 1ന് മുൻപ് വിസാ കാലാവധി അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാത്തവർക്ക് ഈ വർഷം ഡിസംബർ അവസാനമോ അതിന് മുൻപോ പിഴയൊടുക്കാതെ പോകാനാകുമെന്ന് ദ് ഫെ‍ഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. എമിറേറ്റ്സ് ഐഡി, വർക് പെർമിറ്റ് അടക്കമുള്ളവയിൽ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവർ അടയ്ക്കേണ്ടതില്ല. കോവിഡ് 19 ദുരിതം കണക്കിലെടുത്താണ് ഇളവ്.

അതേസമയം മാർച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവരുടെയും ജോലി നഷ്ടപ്പെട്ടവരുടെയും കാലാവധി നീട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com