കൊടുംഭീകരന്‍ ഹഫീസ് സയിദിന് പത്തു വര്‍ഷം തടവുശിക്ഷ

ഭീകര പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ, ജമാഅത്തെ ഉദ്ദവ തലവന്‍ ഹാഫീസ് സയിദിന് പാകിസ്ഥാന്‍ കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഭീകര പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ. 

ഹഫീസ് സയിദ് ഉള്‍പ്പെടെ ജമാഅത്തെ ഉദ്ദവയുടെ നാലു നേതാക്കളെ ലഹോറിലെ കോടതി തടവുശിക്ഷയ്ക്കു വിധിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹഫീസിനും അനുയായികളായ സഫര്‍ ഇഖ്ബാലിനും യഹ്യ മുജാഹിദിനും പത്തു വര്‍ഷം വീതം തടവാണ് ശിക്ഷ. ഹഫീസിന്റെ ഭാര്യാസഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിക്ക് ആറു മാസത്തെ തടവാണ് വിധിച്ചിട്ടുള്ളത്.

ഹഫീസിനെ നേരത്തെ യുഎസും ഐക്യരാഷ്ട്ര സഭയും ആഗോള ഭീകരന്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി ഡോളര്‍ ആണ് അമേരിക്ക ഹഫീസിന്റെ തലയ്ക്കു വിലയിട്ടിട്ടുള്ളത്. 

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹഫീസ്. നവംബര്‍ 26ന് നടന്ന ആക്രമണത്തില്‍ 166 പേരാണ് മരിച്ചത്. 

പാക് കോടതി നേരത്തെയും ഹഫീസിനെ ഭീകരവാദ കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ആഗോള സമ്മര്‍ദത്തെത്തുടര്‍ന്നാണ് പാകിസ്ഥാന്‍ ഹഫീസിനെ ജയിലില്‍ അടച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com