'ഓരോ മിനിറ്റിലും ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നു' ; യുഎസില്‍ കോവിഡ് താണ്ഡവം, ഇനിയും വഷളാവുമെന്ന് മുന്നറിയിപ്പ് 

അമേരിക്കയില്‍ കോവിഡ് പിടിപെട്ടു മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,50,537 പേരാണ് ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് യുഎസില്‍ കോവിഡ് മൂലം മരിച്ചത്
'ഓരോ മിനിറ്റിലും ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നു' ; യുഎസില്‍ കോവിഡ് താണ്ഡവം, ഇനിയും വഷളാവുമെന്ന് മുന്നറിയിപ്പ് 

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് പിടിപെട്ടു മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,50,537 പേരാണ് ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് യുഎസില്‍ കോവിഡ് മൂലം മരിച്ചത്. കോവിഡ് ഓരോ മിനിറ്റിലും ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് അനുസരിച്ച് ഒരു കോടി 15 ലക്ഷം അമേരിക്കക്കാരെയാണ് കോവിഡ് ബാധിച്ചത്. ലോകത്തെ മറ്റ് ഏതു രാജ്യത്തെക്കാളും കൂടുതല്‍ കോവിഡ് നാശംവിതച്ചത് അമേരിക്കയിലാണ്. ലോകത്താകെ ഇതുവരെ 13,49,000 ജീവനുകളാണ് കോവിഡ് മൂലം പൊലിഞ്ഞത്.

അമേരിക്കയില്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവാനാണ് സാധ്യതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. രണ്ടാഴ്ച മുമ്പ് പ്രതിദിനം 70,000 മുതല്‍ 80,000 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അത് 1,55,000 വരെ ആയിട്ടുണ്ട്. ഇന്നലെ 1700 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്ക് അപ്പുറം അത് പ്രതിദിനം മൂവായിരം ആവുമെന്ന് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

അമേരിക്കയില്‍ ശൈത്യകാലം ആരംഭിക്കുകയാണ്. ശൈത്യകാലത്ത് വീട്ടിനകം കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി മാറുമെന്ന് ഇതിനകം തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com