കരിമ്പിന്‍ തോട്ടത്തില്‍ ആളനക്കം, 'പിന്നീട് തിന്നാം'; മരക്കുറ്റിയുടെ മറവില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്ന ആനക്കുട്ടി 

കരിമ്പിന്‍ തോട്ടത്തില്‍ പ്രവേശിച്ചത് ജനം കയ്യോടെ പിടികൂടിയപ്പോള്‍ ഒളിച്ചിരിക്കാന്‍ ആനക്കുട്ടി ശ്രമിച്ചതാണ് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്
കരിമ്പിന്‍ തോട്ടത്തില്‍ ആളനക്കം, 'പിന്നീട് തിന്നാം'; മരക്കുറ്റിയുടെ മറവില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്ന ആനക്കുട്ടി 

വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള 'സംഘട്ടനം' വര്‍ധിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യര്‍ കൈകടത്തുന്നതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഇപ്പോള്‍ അത്തരത്തില്‍ കരിമ്പിന്‍ തോട്ടത്തില്‍ അതിക്രമിച്ച് കയറിയ ആനക്കുട്ടിയുടെ വികൃതിയാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കരിമ്പിന്‍ തോട്ടത്തില്‍ പ്രവേശിച്ചത് ജനം കയ്യോടെ പിടികൂടിയപ്പോള്‍ ഒളിച്ചിരിക്കാന്‍ ആനക്കുട്ടി ശ്രമിച്ചതാണ് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. മരക്കുറ്റിയുടെ മറവില്‍ ഒളിക്കാനാണ് ആനക്കുട്ടി ശ്രമിക്കുന്നത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടുവെന്ന് ചിത്രം വ്യക്തമാക്കുന്നു. ആനയുടെ മുഖത്ത് ടോര്‍ച്ച് അടിക്കുന്നത് പോലെയാണ് ചിത്രം. 

തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ദൃശ്യം.' ഉദ്യോഗസ്ഥര്‍ കാണും. ശാന്തനായി അല്‍പ്പനേരം ഇരിക്കൂ. പിന്നീട് കരിമ്പ് തിന്നാം' - എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com