ചൈനക്ക് മുന്നറിയിപ്പുമായി ബൈഡൻ; നിയമ വിരുദ്ധ ഇടപെടലുകൾ വേണ്ട; ലോകാരോ​ഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരും

ചൈനക്ക് മുന്നറിയിപ്പുമായി ബൈഡൻ; നിയമ വിരുദ്ധ ഇടപെടലുകൾ വേണ്ട; ലോകാരോ​ഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരും
ചൈനക്ക് മുന്നറിയിപ്പുമായി ബൈഡൻ; നിയമ വിരുദ്ധ ഇടപെടലുകൾ വേണ്ട; ലോകാരോ​ഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരും

വാഷിങ്ടൻ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘടനയിലെ ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.

ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്ന് ബൈഡൻ വ്യക്തമാക്കി. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവർ മനസിലാക്കണം. അക്കാര്യം ഉറപ്പിക്കുന്നതിനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ പെരുമാറ്റരീതികളുടെ പേരിൽ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.

ചൈനയിൽ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ട്രംപ് സംഘടനയിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായിൽ അമേരിക്ക ഔദ്യോഗികമായി പിൻവാങ്ങുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com