ഇടനിലക്കാർ സ്ത്രീകൾ; അധ്യാപകരടക്കം നിരവധി കണ്ണികൾ; വൻ സെക്സ് റാക്കറ്റ് വേട്ട; പിടിയിലായത് 178 പേർ

ഇടനിലക്കാർ സ്ത്രീകൾ; അധ്യാപകരടക്കം നിരവധി കണ്ണികൾ; വൻ സെക്സ് റാക്കറ്റ് വേട്ട; കുടുങ്ങിയത് 178 പേർ
ഇടനിലക്കാർ സ്ത്രീകൾ; അധ്യാപകരടക്കം നിരവധി കണ്ണികൾ; വൻ സെക്സ് റാക്കറ്റ് വേട്ട; പിടിയിലായത് 178 പേർ

ന്യൂയോർക്ക്: 'ഓപറേഷൻ സ്റ്റോളൻ ഇന്നസെൻസ്' എന്ന പേരിൽ പൊലീസിന്റെ വൻ സെക്സ് റാക്കറ്റ് വേട്ടയിൽ കുടുങ്ങിയത് 178 പേർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരെയും സെക്‌സ് റാക്കറ്റ് കണ്ണികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അമേരിക്കയിലാണ് വ്യാപക സെക്സ് റാക്കറ്റ് വേട്ട നടന്നത്. ഫ്ളോറിഡയിലെ ടൽഹാസി പൊലീസാണ് ഓപറേഷൻ സ്റ്റോളൻ ഇന്നസെൻസ് എന്ന പേരിൽ അന്വേഷണം നടത്തിയത്. രണ്ട് വർഷം നീണ്ട അന്വേഷണത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരും സെക്സ് റാക്കറ്റിൽ പങ്കാളികളായവരുമാണ് പൊലീസിന്റെ വലയിലായത്. ഇവരിൽ അധ്യാപകനും സർവകലാശാല ഫണ്ട് റൈസിങ് ഓർഗനൈസേഷന്റെ മുൻ ചെയർമാനുമടക്കം ഉൾപ്പെട്ടതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

13-കാരിയുടെ ചിത്രങ്ങൾ ഒരു വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടിയെ സെക്സ് റാക്കറ്റിൽ നിന്ന് മോചിപ്പിക്കുകയും പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവർ, സെക്സ് റാക്കറ്റിലെ ഇടനിലക്കാർ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ചവർ തുടങ്ങിയവരാണ് അന്വേഷണത്തിൽ കുടുങ്ങിയത്. രഹസ്യമായി നടത്തിയ ഓപറേഷനിൽ നിരവധി സ്ത്രീകളും പൊലീസിന്റെ വലയിലായിട്ടുണ്ട്. 

നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അപ്പാർട്ട്‌മെന്റുകളിലും ഹോട്ടലുകളിലും വച്ചാണ് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നത്. സ്ത്രീകളായിരുന്നു മിക്ക ഇടപാടുകളുടെയും ഇടനിലക്കാർ. എസ്എംഎസ്, ഫെയ്‌സ്ബുക്ക്, മറ്റ് ആപ്പുകൾ എന്നിവ മുഖേനെയാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാർ ഇടപാടുകാരെ കണ്ടെത്തുന്നത്. 

പൊലീസ് മോചിപ്പിച്ച പെൺകുട്ടി 13 വയസ് തികയുന്നതിന് മുമ്പേ റാക്കറ്റിന്റെ കെണിയിൽപ്പെട്ടതായും ലൈംഗികാതിക്രമത്തിന് ഇരയായതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ എലിസബത്ത് ബാസ്‌കോം പറഞ്ഞു. അതിഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോയ പെൺകുട്ടി ശാരീരിക- മാനസികാരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com