28 വര്‍ഷത്തിന് ശേഷം ജോര്‍ജിയയും പിടിച്ചു, ചരിത്രം തിരുത്തി ജോ ബൈഡന്‍; ജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജോര്‍ജിയയില്‍ ചരിത്രവിജയം നേടി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജോര്‍ജിയയില്‍ ചരിത്രവിജയം നേടി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. 1992ന് ശേഷം ആദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോര്‍ജിയയില്‍ വിജയിക്കുന്നത്. മാന്യൂലായി വീണ്ടും ജോര്‍ജിയയിലെ ബാലറ്റ് പേപ്പറുകള്‍ എണ്ണിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിനെ ജോ ബൈഡന്‍ തോല്‍പ്പിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണുന്നതിന് മുന്‍പ് 14000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു ജോ ബൈഡന്‍. വീണ്ടും എണ്ണിയപ്പോള്‍ 12,284 വോട്ടുകള്‍ക്ക് ജോ ബൈഡന്‍ വിജയിച്ചതായാണ് ഔദ്യോഗിക വിശദീകരണം. 50 ലക്ഷം വോട്ടുകള്‍ ദിവസങ്ങള്‍ എടുത്താണ് കൈ കൊണ്ട് വീണ്ടും എണ്ണി തീര്‍ത്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതായുള്ള ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫെന്‍സ്‌പെര്‍ജര്‍ അറിയിച്ചു.

1992ല്‍ ബില്‍ ക്ലിന്റണ്‍ മുതല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ ആരും തന്നെ ജോര്‍ജിയയില്‍ വിജയിച്ചിട്ടില്ല. ജോര്‍ജിയയില്‍ ജോ ബൈഡന്‍ വിജയിച്ചു എന്ന ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പില്‍ ഇതിനോടകം തന്നെ ജോ ബൈഡന്‍ വിജയിച്ച് കഴിഞ്ഞു. ജോര്‍ജിയയില്‍ 16 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com