സ്‌കൂളില്‍ നിന്നും ഏഴുവയസുകാരന്‍ തിരിച്ചെത്തിയില്ല;  തട്ടിക്കൊണ്ടുപോയി 26കാരന്‍ വീടിന്റെ രഹസ്യ അറയില്‍വച്ച്ആഴ്ചകളോളം ലൈംഗികമായി പീഡിപ്പിച്ചു;  നാടകീയമായി രക്ഷപ്പെടുത്തി

കുട്ടിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല
സ്‌കൂളില്‍ നിന്നും ഏഴുവയസുകാരന്‍ തിരിച്ചെത്തിയില്ല;  തട്ടിക്കൊണ്ടുപോയി 26കാരന്‍ വീടിന്റെ രഹസ്യ അറയില്‍വച്ച്ആഴ്ചകളോളം ലൈംഗികമായി പീഡിപ്പിച്ചു;  നാടകീയമായി രക്ഷപ്പെടുത്തി

മോസ്‌കോ: ഏഴുവയസുകാരനെ 52 ദിവസം തടവില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ നാടകീയമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്.  റഷ്യയിലെ വ്‌ളാദിമിര്‍ മേഖലയിലെ മകാരിഗയില്‍ വീടിന്റെ ഭൂഗര്‍ഭ അറയില്‍നിന്നാണ് പ്രത്യേക ദൗത്യസംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ദിമിത്രി കോപിലോവിനെ പോലീസ് പിടികൂടി.

സെപ്റ്റംബര്‍ 28 ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് തന്റെ വീട്ടിലെ രഹസ്യഅറയില്‍ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തടങ്കല്‍ ജീവിതത്തിനിടെ പ്രതി കുട്ടിയെ 'ബ്രെയിന്‍വാഷ്' ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രതി ഡാര്‍ക്ക് വെബ്ബില്‍ നടത്തിയ ചില ഇടപെടലുകളാണ് സംഭവത്തില്‍ നിര്‍ണായകമായത്.

കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ദിമിത്രി ഇതേക്കുറിച്ച് ഡാര്‍ക്ക് വെബ്ബിലെ ചാറ്റുകളില്‍ പ്രതിപാദിച്ചിരുന്നു. ഡാര്‍ക്ക് വെബ്ബില്‍ സസൂക്ഷ്മം നിരീക്ഷണം നടത്തിയിരുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ ഇന്റലിജന്‍സ് സംഘങ്ങളും ഇന്റര്‍പോളും ഇക്കാര്യം റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതും കുട്ടിയെ ഒളിപ്പിച്ച സ്ഥലം കണ്ടെത്താനായതും. തുടര്‍ന്ന് നടത്തിയ നീക്കത്തിലൂടെയാണ് കുട്ടിയെ മോചിപ്പിച്ചത്. 

ഇരുമ്പ് വാതിലും ജനലും തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ പ്രവേശിച്ചത്. ഒരു കട്ടിലും ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനുള്ള സംവിധാനങ്ങളും രഹസ്യ അറയിലുണ്ടായിരുന്നു. ഭൂഗര്‍ഭ അറയിലാണ് കുട്ടിയെ തടവില്‍പാര്‍പ്പിച്ചിരുന്നതെങ്കിലും വീടിന്റെ മുകള്‍ നിലയിലായിരുന്നു പ്രതിയുടെ താമസം. ആയുധധാരികളായ ഉദ്യോഗസ്ഥര്‍ പ്രതിയുടെ വീട് വളഞ്ഞ് നിമിഷങ്ങള്‍ക്കകം രഹസ്യഅറയിലേക്കുള്ള വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ഉടന്‍തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മാതാപിതാക്കളെ കണ്ടതോടെ ഏഴ് വയസ്സുകാരന്‍ സന്തോഷവാനായെന്നും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള പിന്തുണയും ചികിത്സയും ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com