'അസാധ്യമായത് ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കൂ'; കൈകാലുകളില്ലാത്ത ഫ്രഞ്ച് സാഹസികനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഇലന്‍ മസ്‌ക്

മസ്‌കിനോട് തന്നെ ബഹിരാകാശത്തേക്ക് അയച്ച് അസാധ്യമായതൊന്നുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കാന്‍ ട്വീറ്റീലൂടെയാണ് കൊസോന്‍ ആവശ്യപ്പെട്ടത്
'അസാധ്യമായത് ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കൂ'; കൈകാലുകളില്ലാത്ത ഫ്രഞ്ച് സാഹസികനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഇലന്‍ മസ്‌ക്

ലണ്ടന്‍: അപകടത്തെത്തുടര്‍ന്ന് കൈകളും കാലുകളും നഷ്ടപ്പെട്ട ഫ്രഞ്ച് സാഹസികന്‍ ഫിലിപ് കൊസോനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ യുഎസിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ്എക്‌സ് സ്ഥാപകന്‍ ഇലന്‍ മസ്‌ക്. മസ്‌കിനോട് തന്നെ ബഹിരാകാശത്തേക്ക് അയച്ച് അസാധ്യമായതൊന്നുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കാന്‍ ട്വീറ്റീലൂടെയാണ് കൊസോന്‍ ആവശ്യപ്പെട്ടത്. 

പിന്നാലെയാണ്  മസ്‌കിന്റെ ഉറപ്പ് എത്തിയത്. 'ഒരു ദിവസം ഞങ്ങള്‍ താങ്കളെ സ്റ്റാര്‍ഷിപ്പില്‍ അയയ്ക്കും'- ഇലന്‍ മസ്‌ക് ഉറപ്പുനല്‍കി. സ്‌പേസ്എക്‌സിന്റെ ബഹിരാകാശവാഹനത്തിന്റെ പേരാണു സ്റ്റാര്‍ഷിപ്.

1994ലുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ഫിലിപ് കൊസോന്റെ കൈകാലുകള്‍ മുറിച്ചത്. തുടര്‍ന്ന് കഠിനപരിശീലനത്തിലൂടെ തന്റെ സാഹസികയജ്ഞങ്ങള്‍ ഓരോന്നായി അദ്ദേഹം പൂര്‍ത്തിയാക്കി. 8 വര്‍ഷം മുന്‍പ് ഇംഗ്ലിഷ് ചാനല്‍ നീന്തിക്കടന്ന കൊസോന്‍ 2017ല്‍ ഡകാര്‍ റാലിയില്‍ കാറോടിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com