നാസികളുടെ കൊലപാതക ശ്രമം,വിമാനാപകടം,സ്തനാര്‍ബുദം; കോവിഡിനെയും തോല്‍പ്പിച്ച നൂറുവയസ്സുകാരി

വരിവരിയായി വന്ന പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ജോയ് ആന്‍ഡ്രുവെന്ന ബ്രിട്ടീഷുകാരിക്ക് നൂറാം വയസ്സില്‍ കോവിഡിനോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു.
നാസികളുടെ കൊലപാതക ശ്രമം,വിമാനാപകടം,സ്തനാര്‍ബുദം; കോവിഡിനെയും തോല്‍പ്പിച്ച നൂറുവയസ്സുകാരി

നാസികളുടെ കൊലപാതക ശ്രമം, വിമാനാപകടം, സ്തനാര്‍ബുദം, വരിവരിയായി വന്ന പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ജോയ് ആന്‍ഡ്രുവെന്ന ബ്രിട്ടീഷുകാരിക്ക് നൂറാം വയസ്സില്‍ കോവിഡിനോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ലോകത്തെ പിടിച്ചുകെട്ടിയ വൈറസിനിനെ തോല്‍പ്പിച്ചതിന്റെ സന്തോഷത്തില്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജോയ്. 

കഴിഞ്ഞ മെയില്‍ ജോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓര്‍മ്മകള്‍ നശിച്ചു തുടങ്ങിയ അവരെ ആരോഗ്യപ്രവര്‍ത്തകര്‍ സൂക്ഷ്മതയോടെയാണ് പരിപാലിച്ചത്. തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് തന്നെ അവര്‍ വിലയിരുത്തി. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ജോയ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ജന്‍മദിനത്തില്‍ ബ്രിട്ടീഷ് രാജ്ഞി ആശംസകള്‍ നേര്‍ന്ന് കാര്‍ഡ് അയയ്ക്കുയും ചെയ്തു. 

1920ല്‍ ലണ്ടനിലാണ് ജോയ് ജനിച്ചത്. രണ്ടാംലോക മഹായുദ്ധ കാലത്ത് എയര്‍ഫോഴ്‌സില്‍ സെര്‍ജന്റ് ആയി ചേര്‍ന്നു. ബ്രിട്ടീഷ് സേനയിലെ ബോംബര്‍ കമാന്റ് ആയും പ്രവര്‍ത്തിച്ചു. ഒരുദിവസം ബെര്‍ലിനിലേക്കുള്ള യാത്രക്കിടെ നാസി പ്രവര്‍ത്തകനായ കാര്‍ ഡ്രൈവര്‍ ജോയെ കൊല്ലാന്‍ ശ്രമിച്ചെന്ന് മകള്‍ പറയുന്നു. 

രണ്ടാംലോക മഹായുദ്ധത്തിന് ശേശഷം ബ്രിട്ടീഷ് ഓവര്‍സീസ് എയര്‍വേയ്‌സ് കോര്‍പറേഷന്റെ ആദ്യ എയര്‍ ഹോസ്റ്റസ് ആയി പ്രവര്‍ത്തിച്ചു. യാത്രക്കിടെ ഇന്ധനം തീര്‍ന്ന വിമാനം ലിബിയയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നിന്നും ജോയ് അത്ഭുതകരമായി രക്ഷപ്പെട്ടു. 

1970ല്‍ സ്തനാര്‍ബുദം പിടിപെട്ടു. നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ ക്യാന്‍സറിനെയും ജോയ്  പൊരുതി തോല്‍പ്പിച്ചു. 2013ല്‍ ജോയുടെ ഭര്‍ത്താവ് മരിച്ചു. ന്യൂയോര്‍ക്കിലെ ഒരു കെയര്‍ ഹോമിലാണ് ഇപ്പോള്‍ ജോയ് താമസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com