ബലാത്സംഗം ചെയ്യുന്നവരെ മരുന്നു കൊടുത്തു ഷണ്ഡന്‍മാരാക്കും; ശിക്ഷ കടുപ്പിച്ച് പാകിസ്ഥാന്‍ 

ബലാത്സംഗം ചെയ്യുന്നവരെ മരുന്നു കൊടുത്തു ഷണ്ഡന്‍മാരാക്കും; ശിക്ഷ കടുപ്പിച്ച് പാകിസ്ഥാന്‍ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്: ബലാത്സംഗ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ഷണ്ഡീകരണത്തിനു വിധേയരാക്കുന്ന നിയമത്തിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമ മന്ത്രാലയം തയാറാക്കിയ കരടിന് അനുമതി നല്‍കിയത്.

ലൈംഗിക പീഡന കേസുകള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാനുള്ള നിയമത്തിനും അനുമതിയായതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസില്‍ കൂടുതല്‍ വനിതകളെ സുപ്രധാന പദവികളില്‍ നിയമിക്കാനും നിയമ ഭേദഗതി ലക്ഷ്യമിടുന്നു.

ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് ചില മന്ത്രിമാര്‍ യോഗത്തില്‍ വാദം ഉന്നയിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡീകരണത്തിന് അനുമതി നല്‍കുകയായിരുന്നു. 

2018ല്‍ ഏഴു വയസ്സുകാരി ലഹോറില്‍ ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യമെമ്പാടും വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. അന്നു മുതലാണ് ശിക്ഷ ശക്തമാക്കുന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com