വണ്ടി ആക്‌സിലേറ്ററില്‍ കല്ല് കെട്ടി പാതി മുങ്ങിയ നിലയില്‍;  ആല്‍വിനെ കൊന്നത് താന്‍;  ചുരുളഴിഞ്ഞത് 25 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം 

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകം തുറന്ന് പറഞ്ഞ് 53കാരന്‍ 
വണ്ടി ആക്‌സിലേറ്ററില്‍ കല്ല് കെട്ടി പാതി മുങ്ങിയ നിലയില്‍;  ആല്‍വിനെ കൊന്നത് താന്‍;  ചുരുളഴിഞ്ഞത് 25 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം 

വാഷിങ്ടണ്‍: 25 വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുരളഴിച്ച് പൊലീസ്. ഒരു ഫോണ്‍വിളിയാണ് പൊലീസിനെ ഇതിന് സഹായിച്ചത്. ഈ മാസം പതിനെട്ടിനായിരുന്നു കുറ്റസമ്മതം നടത്തിയ ആ ഫോണ്‍ വിളി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ നടത്തിയ കൊലപാതകം ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു വാചകം. തെളിവില്ലാത്ത സാഹചര്യത്തില്‍ പൊലീസ് കേസ് എഴുതിത്തളളിയിരുന്നു. അമേരിക്കയിലെ ജോര്‍ജിയയിലുള്ള ഡിക്കേറ്ററില്‍ പൊലീസ് ഡിക്ടറ്റീവിനെയാണ് കൊലപാതകി വിളിച്ചത്

ജോണി എന്നയാളാണ് ഡിക്കേറ്റര്‍ പൊലീസിലേക്ക് വിളിച്ചത്. 1995 ഏപ്രില്‍ നഗരത്തിന് പുറത്തെ കാട്ടപ്രദേശത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ 26 കാരനെ കൊലപ്പെടുത്തിയത് താനാണ്. എന്നാല്‍ കൊലപ്പെടുത്തിയ വര്‍ഷം തനിക്ക് ഓര്‍മ്മയില്ലെന്നും 53കാരന്‍ പറഞ്ഞു. അതേ തുടര്‍ന്ന് 80മുതല്‍ ആ മേഖലയില്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. 


ഇതിന്റെ അടിസ്ഥാനത്തില്‍ ജോണി പറഞ്ഞ കൊലപാതകത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. പിന്നീട് ഇത് സംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അന്വേഷണ സംഘം ഇയാളെ നേരില്‍ കണ്ടു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തി നടന്ന കാര്യങ്ങള്‍ ഒന്നൊന്നായി ഇയാള്‍  പൊലീസിനോട് പറഞ്ഞു. ക്രിസ്റ്റഫറിന്റെ വണ്ടി ആക്‌സിലേറ്ററില്‍ കല്ല് കെട്ടി പാതി മുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയതോടെ  ജോണി പറയുന്ന കാര്യം സത്യമാണെന്ന് പൊലീസിന് മനസിലായി. എന്നാല്‍ കൊല നടത്തിയതിന്റെ കാരണം ജോണി പറഞ്ഞില്ല.

നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ മരിക്കുന്നതിന് മുന്‍പ് തന്റെ മനസിലെ ഭാരം ഇറക്കിവെക്കുക എന്ന ഉദ്ദേശ്യത്തോടെയാവാം ജോണി കൊലക്കുറ്റം ഏറ്റുപറഞ്ഞതെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ഹോട്ടല്‍ ജോലിക്കാരനായ ക്രിസ്റ്റഫറിനെ 1995 ഏപ്രില്‍ 26 മുതലാണ് കാണാതായത്. തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം പാതി പാതി മുങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com