സ്രാവും 16 അടി നീളമുള്ള ഭീമാകാരനായ മുതലയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത് (വീഡിയോ)

ഓസ്‌ട്രേലിയയില്‍ മുതലയും സ്രാവും മുഖാമുഖം നില്‍ക്കുന്ന വീഡിയോ വൈറലാകുന്നു
സ്രാവും 16 അടി നീളമുള്ള ഭീമാകാരനായ മുതലയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത് (വീഡിയോ)

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മുതലയും സ്രാവും മുഖാമുഖം നില്‍ക്കുന്ന വീഡിയോ വൈറലാകുന്നു. മത്സ്യബന്ധനത്തിനിടെ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറയിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഏതാനും അടികളുടെ വ്യത്യാസത്തില്‍ മുതലയും സ്രാവും നേര്‍ക്കുനേര്‍ നില്‍ക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. മുതലയ്ക്ക് ഏകദേശം 16 അടി നീളം കാണും. സ്രാവിനെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ എളുപ്പത്തില്‍ മുതല ഇരയാക്കുമെന്ന് മുതലയുടെ വലുപ്പത്തില്‍ നിന്ന് വ്യക്തമാണ്. 

മുതലയുടെ അടുത്ത് എത്താറായപ്പോള്‍ സ്രാവ് വഴിമാറി പോയതാണ് രക്ഷയായത്. അല്ലെങ്കില്‍ ഒരു പോരാട്ടത്തിനുള്ള സാധ്യത തന്നെ ഉണ്ടാകുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com