ഭീമാകാരമായ സിങ്ക്‌ഹോളില്‍ മൂക്കുകുത്തി വീണ് എസ്‌യുവി; 2020നെ നിര്‍വചിക്കാന്‍ പറ്റിയ ചിത്രമെന്ന് സോഷ്യല്‍മീഡിയ

എസ്‌യുവി കാര്‍ സിങ്ക്‌ഹോളില്‍ വീണ് കിടക്കുന്ന ചിത്രം വൈറലാകുന്നു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ന്യൂയോര്‍ക്ക്: എസ്‌യുവി കാര്‍ സിങ്ക്‌ഹോളില്‍ വീണ് കിടക്കുന്ന ചിത്രം വൈറലാകുന്നു.  ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യം.കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ 2020നെ നിര്‍വചിക്കാന്‍ ഉചിതമായ ചിത്രമെന്നാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

ന്യൂയോര്‍ക്കിലെ ക്യൂന്‍സ് നഗരത്തിലാണ് സംഭവം. സിങ്ക്‌ഹോളില്‍ എസ്‌യുവി മൂക്കുകുത്തി വീണ് കിടക്കുന്നതാണ് ദൃശ്യങ്ങള്‍. സിങ്ക്‌ഹോളിന് മറയില്ലാത്തതാണ് ഇതിന് കാരണം. നവംബര്‍ 26ന് രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. 

ചിത്രം കണ്ടാല്‍ ഡ്രൈവര്‍ക്കും വാഹനത്തില്‍ സഞ്ചരിച്ചവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടുണ്ടാകാമെന്ന് കരുതാം. എന്നാല്‍ അപകടം സംഭവിക്കുന്ന സമയത്ത് വാഹനത്തില്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് അഗ്നിശമന സേന നല്‍കുന്ന വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com