അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ്

ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

വാഷിങ്ടണ്‍; അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്തറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചത്. 

പ്രസിഡന്റിനെ എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് അംഗമായിരുന്നു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ മുറുകുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഹായോയില്‍ ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപ് പങ്കെടുത്തിരുന്നു. ഈ സംവാദത്തില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ്സ്ഥാനാര്‍ത്ഥി ജോ ബൈഡനും നിരീക്ഷണത്തില്‍ പോകേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com