തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തുവന്നു; കോവിഡ് ടെസ്റ്റിലെ പിഴവെന്ന് ആരോപണം

മൂക്കില്‍നിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ നാല്‍പതുകാരിയുടെ തലച്ചോറിനു ക്ഷതമേറ്റതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്
തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തുവന്നു; കോവിഡ് ടെസ്റ്റിലെ പിഴവെന്ന് ആരോപണം

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ കോവിഡ് ചികിത്സയ്ക്കിടെ അസാധാരണമായ സംഭവം. കോവിഡ് ടെസ്റ്റിനിടെ സ്ത്രീയുടെ തലച്ചോറില്‍നിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മൂക്കില്‍നിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ നാല്‍പതുകാരിയുടെ തലച്ചോറിനു ക്ഷതമേറ്റതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. അണുബാധ മൂലം സ്ത്രീ ഗുരുതരാവസ്ഥയിലാണ്. നേരത്തെ ഇവര്‍ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു.

സ്വാബ് ശേഖരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് ഒരു മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായില്‍നിന്നു സ്വാബ് ശേഖരിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാബ് ശേഖരിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാല്‍ഷ് പറഞ്ഞു. സ്വാബ് ശേഖരിക്കുന്നവര്‍ക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചുമാത്രമേ സ്വാബ് ശേഖരിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com