ഇല്ലാത്ത ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നു; ജൂലിയന്‍ അസാൻജ് ആത്മഹത്യയുടെ വക്കില്‍

മരിക്കുന്നത് മുന്‍പില്‍ കണ്ട് വില്‍പ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണെന്ന് ഡോക്ടര്‍ പറയുന്നു
ഇല്ലാത്ത ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നു; ജൂലിയന്‍ അസാൻജ് ആത്മഹത്യയുടെ വക്കില്‍

ലണ്ടന്‍: വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാൻജ് ആത്മഹത്യയുടെ വക്കിലെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍. കടുത്ത വിഷാദ രോഗത്തിലൂടെയാണ് അസാൻജ് കടന്നുപോവുന്നത് എന്ന് ലണ്ടനിലെ കിങ്‌സ് കോളേജ് ന്യൂറോ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ മൈക്കല്‍ കോപെല്‍മാന്‍ പറഞ്ഞു. 

ഇല്ലാത്ത ശബ്ദങ്ങള്‍ അസാൻജ് കേള്‍ക്കുന്നുണ്ട്. അത് കടുത്ത മാനസിക രോഗത്തിന്റെ ലക്ഷണമാണ്. മരിക്കുന്നത് മുന്‍പില്‍ കണ്ട് വില്‍പ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണെന്ന് ഡോക്ടര്‍ പറയുന്നു. അസാൻജിനെ 20 വട്ടം കോപെല്‍മാന്‍ സന്ദര്‍ശിച്ചിരുന്നു. 

2010ല്‍ തങ്ങളുടെ സൈനിക, നയതന്ത്ര രേഖകള്‍ പുറത്തു കൊണ്ടുവന്നതിലാണ് അസാൻജയെ യുഎസ് പ്രതിയാക്കിയത്. 18 കേസുകളാണ് നിലവിലുള്ളത്. ഇപ്പോള്‍ ലണ്ടനിലെ ബെല്‍മാര്‍ഷിലെ അതിസുരക്ഷാ ജയിലിലാണ് അസാൻജ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com