ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്ക; അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് വീഡിയോ സന്ദേശം 

കോവിഡ് പോസിറ്റീവായ ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വീഡിയോയിലൂടെയാണ് ട്രംപ് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്
ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്ക; അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് വീഡിയോ സന്ദേശം 

വാഷിങ്ടണ്‍: ആരോഗ്യനിലയ മെച്ചപ്പെട്ടെങ്കിലും അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പോസിറ്റീവായ ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വീഡിയോയിലൂടെയാണ് ട്രംപ് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്. 

ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടതായി തോന്നുന്നുണ്ട്. എന്നാല്‍ അടുത്ത ഏതാനും ദിവസത്തെ അവസ്ഥ എന്താവും എന്ന് പറയാനാവില്ല. അതാണ് യഥാര്‍ഥ പരീക്ഷണം. അടുത്ത ദിവസങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാണാമെന്നും ട്രംപ് വീഡിയോയില്‍ പറയുന്നു. വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. 

ആശുപത്രിയില്‍ എത്തിയപ്പോള്‍ എനിക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. നമുക്ക് ജോലി തീര്‍ക്കേണ്ടതുണ്ട്. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പൊരുതുന്നത് എന്നും വീഡിയോയില്‍ ട്രംപ് പറയുന്നു. 

എന്നാല്‍ ട്രംപിന് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൃദയത്തിന്റേയും വൃക്കയുടേയും കരളിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും, പനി മാറിയെന്നും മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com