2500 വര്‍ഷം പഴക്കം, തുണിയില്‍ പൊതിഞ്ഞ നിലയില്‍ 'മമ്മി'; തടിയില്‍ തീര്‍ത്ത ശവപ്പെട്ടി തുറക്കുന്നതിന്റെ വീഡിയോ 

2500 വര്‍ഷം പഴക്കമുളള മമ്മിയെ അടക്കം ചെയ്തിരിക്കുന്ന ശവപ്പെട്ടി തുറക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു
2500 വര്‍ഷം പഴക്കം, തുണിയില്‍ പൊതിഞ്ഞ നിലയില്‍ 'മമ്മി'; തടിയില്‍ തീര്‍ത്ത ശവപ്പെട്ടി തുറക്കുന്നതിന്റെ വീഡിയോ 

കയ്‌റോ: 2500 വര്‍ഷം പഴക്കമുളള മമ്മിയെ അടക്കം ചെയ്തിരിക്കുന്ന ശവപ്പെട്ടി തുറക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മമ്മികളെ അടക്കം ചെയ്തിരിക്കുന്ന നിരവധി പുരാതന ശവകല്ലറകള്‍ കൊണ്ട് പ്രസിദ്ധമായ  ഈജിപ്തില്‍ പൊതുജനങ്ങള്‍ക്ക് മുന്‍പിലാണ് ശവപ്പെട്ടി തുറന്നത്. 

ഈജിപ്തിലെ സഖാറയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 59 പുരാതന ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു. തടിയില്‍ തീര്‍ത്ത ഈ ശവപ്പെട്ടികളില്‍ മമ്മികളെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഈജിപ്തിലെ പുരാതന ശവപ്പറമ്പായാണ് സഖാറയെ കരുതുന്നത്. സഖാറയിലെ പുരാവസ്തു കേന്ദ്രത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന കിണറുകളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ പുരോഹിതര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ മമ്മികളാണ് ശവപ്പെട്ടികളില്‍ അടക്കം ചെയ്തിരിക്കുന്നത്.

ഇതില്‍ ഒരു ശവപ്പെട്ടി തുറക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഈജിപ്തിലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍ സ്വീകരിച്ചത്. തുണി ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ശവപ്പെട്ടിയിലെ മമ്മി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com