ജനിതക ഘടന ചിട്ടപ്പെടുത്തുന്നതിന് പുതിയ രീതി; രണ്ടു ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം 

ഈ വര്‍ഷത്തെ രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം രണ്ട് ശാസ്ത്രജ്ഞര്‍ പങ്കിട്ടു
ജനിതക ഘടന ചിട്ടപ്പെടുത്തുന്നതിന് പുതിയ രീതി; രണ്ടു ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം 

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുളള നൊബേല്‍ സമ്മാനം രണ്ട് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഇമ്മാനുവല്‍ ചാര്‍പന്റിയറും ജെന്നിഫര്‍ ഡൗദ്‌നയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ജനിതകഘടന ചിട്ടപ്പെടുത്തുന്നതിന് പ്രത്യേക രീതി കണ്ടെത്തിയതിനാണ് ഇരുവരും ആദരം നേടിയത്.

ജനിതക സാങ്കേതികവിദ്യയില്‍ ഏറെ പുരോഗതി കൈവരിക്കാന്‍ ഇവരുടെ കണ്ടുപിടിത്തം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 'crispr/cas 9 ജീന്‍ സിസേഴ്‌സ്' എന്ന സാങ്കേതികവിദ്യയാണ് ഇവര്‍ കണ്ടെത്തിയത്. ജനിതകഘടന ചിട്ടപ്പെടുത്തുന്നതില്‍  ഈ സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തം ഏറെ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ജനിതകഘടനയില്‍ ഉയര്‍ന്ന കൃത്യതയോടെ മാറ്റം വരുത്താന്‍ ഈ സാങ്കേതികവിദ്യ വഴി സാധിക്കും. ഒരു കോടി സ്വീഡീഷ് ക്രോണറാണ് സമ്മാനതുക. 

ഇന്നലെ ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. റോജര്‍ പെന്റോസ്, റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രധാനമായി തമോഗര്‍ത്തത്തെ കുറിച്ചുളള പഠനമാണ് ഇവര്‍ക്ക് ആദരം നേടി കൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com