സാഹിത്യത്തിനുള്ള  നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്

അലങ്കാരരഹിതമായ സൗന്ദര്യത്തോടുകൂടിയ അവരുടെ പിഴവില്ലാത്ത കാവ്യസ്വരം വൈയക്തികാനുഭവങ്ങളെ പ്രാപഞ്ചികമാക്കി തീര്‍ക്കുന്നുവെന്ന് സ്വീഡീഷ് അക്കാദമി
സാഹിത്യത്തിനുള്ള  നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്

ലണ്ടന്‍: സാഹിത്യത്തിനുള്ള  നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. അലങ്കാരരഹിതമായ സൗന്ദര്യത്തോടുകൂടിയ അവരുടെ പിഴവില്ലാത്ത കാവ്യസ്വരം വൈയക്തികാനുഭവങ്ങളെ പ്രാപഞ്ചികമാക്കി തീര്‍ക്കുന്നുവെന്ന് സ്വീഡീഷ് അക്കാദമി വിലയിരുത്തി. എഴുപത്തിയേഴാം വയസിലാണ് പുരസ്‌കാരലബ്ധി. 

1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്. 1968ല്‍ പുറത്തിറങ്ങിയ 'ഫസ്റ്റ്‌ബോണ്‍' ആണ് ആദ്യകൃതി. 'ദി ട്രയംഫ് ഓഫ് അകിലസ്', 'ദി വൈല്‍ഡ് ഐറിസ്' തുടങ്ങിയവ പ്രധാന കൃതികളാണ്.

പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കവിതയെ കുറിച്ചുള്ള ലേഖനസമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴരക്കോടി രൂപയാണ് സമ്മാനത്തുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com