വിശപ്പിനെതിരായ പോരാട്ടത്തിന് അംഗീകാരം, സമാധാനത്തിനുളള നൊബേല്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ഈ വര്‍ഷത്തെ സമാധാനത്തിനുളള നൊബേല്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
വിശപ്പിനെതിരായ പോരാട്ടത്തിന് അംഗീകാരം, സമാധാനത്തിനുളള നൊബേല്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുളള നൊബേല്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്.വിശപ്പിനെതിരായ പോരാട്ടത്തിനാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുളള വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. യുദ്ധങ്ങളില്‍ വിശപ്പിനെ ആയുധമാക്കുന്നത് തടയാന്‍ നിര്‍ണായ പങ്കാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം നിര്‍വഹിച്ചതെന്ന് നോര്‍വീജിയന്‍ നൊബേല്‍ സമിതി വിലയിരുത്തി.

കോവിഡിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ലക്ഷങ്ങളാണ് പട്ടിണിയിലേക്ക് വീണത്. ഈ സമയത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നിര്‍വഹിക്കുന്ന സംഭാവനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഈ പുരസ്‌കാരം.

ലോകത്തെ ഏറ്റവും വലിയ മനുഷ്യവകാശ സംഘടനയാണ്  വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഓരോ വര്‍ഷവും ശരാശരി 83 രാജ്യങ്ങളില്‍ നിന്നായി 9 കോടി ജനങ്ങള്‍ക്കാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഭക്ഷണം നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com