'സദാചാര വിരുദ്ധ' ഉള്ളടക്കം; പാകിസ്ഥാൻ ടിക് ടോക്ക് നിരോധിച്ചു 

നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ ഫലപ്രദമായ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം
'സദാചാര വിരുദ്ധ' ഉള്ളടക്കം; പാകിസ്ഥാൻ ടിക് ടോക്ക് നിരോധിച്ചു 

ഇസ്ലാമാബാദ്: സോഷ്യൽ മീഡിയാ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ച് പാകിസ്ഥാൻ. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ ഫലപ്രദമായ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. 

അശ്ലീല ഉള്ളടക്കങ്ങൾ സംബന്ധിച്ച് ജൂലൈയിൽ പാകിസ്ഥാൻ ടെലികോം റഗുലേറ്റർ ടിക് ടോക്കിന് അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു. സദാചാരവിരുദ്ധവും മാന്യതയില്ലാത്തതുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഫലപ്രദമായൊരു സംവിധാനം കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. എന്നാൽ ‌ഇതുസംബന്ധിച്ച് ടിക് ടോക്ക് സ്വീകരിച്ച നടപടികൾ തൃപ്തികരമല്ലെന്നാണ് പാക്ക് നിലപാട്. 

ആഗോള തലത്തിൽ സുരക്ഷാ, സ്വകാര്യത ആരോപണങ്ങൾ ടിക് ടോക്കിനെതിരെ ഉയരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഈ നീക്കം. ഡാറ്റ സ്വകാര്യത, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ടിക് ടോക്കിനെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com