രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; അംഗീകാരം ഉടന്‍

രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; അംഗീകാരം ഉടന്‍
രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; അംഗീകാരം ഉടന്‍

മോസ്‌കോ: സ്പുട്‌നിക് 5 കോവിഡ് വാക്‌സിന് പിന്നാലെ രണ്ടാമതൊരു കോവിവിഡ് വാക്‌സിന്‍ കൂടി വികസിപ്പിച്ച് റഷ്യ. പുതിയ വാക്‌സിന് ഒക്ടോബര്‍ 15ന് റഷ്യ അംഗീകാരം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പുതിയ വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയിരുന്നു. വാക്‌സിന് ഒക്ടോബര്‍ 15ന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാക്കളായ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ആദ്യ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഭരണകൂടം പരാജയപ്പെട്ടിരുന്നു. അതോടെ ലോകമെമ്പാടും റഷ്യയുടെ നടപടി വളരെയേറെ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് റഷ്യ രണ്ടാമത്തെ വാക്‌സിനും അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നത്.

സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലും തിരിച്ചടി നേരിടുകയാണ്. വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് രാജ്യത്ത് വിപുലമായ പഠനം നടത്തണമെന്ന വാക്‌സിന്‍ വിതരണക്കാരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഡോ. റെഡ്ഡിസ് ലബോറട്ടറീസിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇന്ത്യ തള്ളിയിരുന്നു. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനായി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com